Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പേൾ ഖത്തറിലെ തടാകത്തിൽ പിതാവും മകനും മുങ്ങിമരിച്ചു 

August 14, 2020

August 14, 2020

ദോഹ: പേള്‍ ഖത്തറിലെ കൃത്രിമ തടാകത്തില്‍ സ്വദേശിയായ പിതാവും മകനും മുങ്ങിമരിച്ചു. വ്യാഴാഴ്ച്ച രാത്രിയായിരുന്നു അപകടം. തടാകത്തിന്റെ കരയില്‍ കളിക്കുകയായിരുന്ന കുട്ടി കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് മകനെ രക്ഷിക്കാൻ രക്ഷിക്കാന്‍ ശ്രമിച്ച പിതാവും അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന്  ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

സിവില്‍ ഡിഫന്‍സ് വിഭാഗം സംഭവ സ്ഥലത്തെത്തി തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിൽ പേള്‍ ഖത്തറിന്റെ നടത്തിപ്പുകാരായ യുനൈറ്റഡ് ഡവലപ്‌മെന്‌റ് കമ്പനി ട്വിറ്ററില്‍ അനുശോചനം അറിയിച്ചു.മരിച്ച വ്യക്തികളുടെ പേര് വിവരങ്ങൾ ലഭ്യമല്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News