Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിഷാദം, ദേഷ്യം എന്നിവയെ നേരിടാന്‍ റമദാനിലെ നോമ്പ് ഫലപ്രദമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ വിദഗ്ധ

April 17, 2021

April 17, 2021

ദോഹ: വിഷാദവും ദേഷ്യവും നിയന്ത്രിക്കുന്നതിനും ആത്മസംയമനവും ക്ഷമയും ശക്തിപ്പെടുത്താനും പരിശുദ്ധ റമദാന്‍ മാസത്തിലെ ഉപവാസം ഫലപ്രദമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സൈക്കോളജിക്കല്‍ സര്‍വ്വീസ് യൂണിറ്റ് ഡെപ്യൂട്ടി മേധാവിയുമായ അമീറ അല്‍ ഇഷാഖ്.

'വിഷാദവും ഏകാന്തതയും അനുഭവിക്കുന്നവര്‍ക്ക് നോമ്പെടുക്കുന്നതിന്റെ ആനുകൂല്യങ്ങള്‍ ഏറെയാണ്. ഉപവാസത്തില്‍ ഏര്‍പ്പെടുന്നത് കുടുംബങ്ങളെയും സാമൂഹിക കൂട്ടായ്മകളെയും കൂടുതലായി അടുപ്പിക്കും. ഇത് വിഷാദത്തെയും ഉത്കണ്ഠയെയും നേരിടാന്‍ സഹായിക്കും. പല മാനസികാരോഗ്യ രോഗങ്ങളുടെയും ലക്ഷണങ്ങളെ ലഘൂകരിക്കാനുള്ള സ്വാഭാവിക മാര്‍ഗമാണ് ഉപവാസം. പുകവലി പോലുള്ള അനാരോഗ്യകരമായ ശീലങ്ങളെ തകര്‍ക്കാനും ആരോഗ്യകരമായ പുതിയ ശീലങ്ങള്‍ സ്ഥാപിക്കാനും പരിശുദ്ധ റമദാന്‍ മികച്ച സമയമാണ്.' -അമീറ പറഞ്ഞു. 

ഉപവാസവും അതിനൊപ്പമുള്ള ആത്മീയതയും ദൈനംദിന ജീവിതത്തിലെ പല സമ്മര്‍ദ്ദങ്ങളെയും നേരിടാന്‍ സഹായിക്കും. പെട്ടെന്ന് തന്നെ ദേഷ്യം വരുന്ന വ്യക്തികളില്‍ ആത്മസംയമനം വര്‍ധിപ്പിക്കാനും കോപം നിയന്ത്രിക്കാനും നോമ്പെടുക്കുന്നത് സഹായിക്കുമെന്നും അവര്‍ പറഞ്ഞു. 

ഉപവാസവും താറാവീഹ് പോലുള്ള പ്രാര്‍ത്ഥനകളും പരസ്പരമുള്ള ആശയവിനിമയത്തെയും സാമൂഹ്യ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കും. പല വ്യക്തികള്‍ക്കും പ്രാര്‍ത്ഥനകള്‍ ശാന്തമായ ഫലം നല്‍കും. കുടുംബ കലഹം, അനിയന്ത്രിതമായ ദേഷ്യം, ഉത്കണ്ഠ എന്നിവ ദീര്‍ഘകാല ശാരീരിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയമിടിപ്പ് കൂട്ടാനും രക്തക്കുഴലുകള്‍ സങ്കോചിക്കാനും രക്തം കട്ടപിടിക്കാനും വരെ ഇത് കാരണമായേക്കുമെന്നും അല്‍ ഇഷാഖ് പറഞ്ഞു. 

ദേഷ്യം ഉള്‍പ്പെടെയുള്ള പല വികാരങ്ങളെയും നേരിടുന്നതിന് ഖുര്‍ആനും സുന്നത്തും ഫലപ്രദമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. കോപത്തെ എങ്ങനെ നിയന്ത്രിക്കാമെന്ന് മുഹമ്മദ് നബി പറയുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News