Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിൽ ഓൺഅറൈവൽ വിസയുടെ കാലാവധി നീട്ടിനൽകില്ലെന്ന് വ്യാജ പ്രചാരണം

March 14, 2022

March 14, 2022

അൻവർ പാലേരി 

ദോഹ : ഓൺഅറൈവൽ വിസയിൽ ഖത്തറിലേക്ക് വരുന്നവർക്ക് ബാങ്ക് കാർഡ് നിർബന്ധമാക്കിയതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു.ഓൺഅറൈവൽ വിസകൾ ഒരു മാസത്തേക്ക് കൂടി പുതുക്കി നൽകുന്ന സംവിധാനം നിർത്തലാക്കിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ സ്‌ക്രീൻ ഷോട്ട് സഹിതം കഴിഞ്ഞ ദിവസങ്ങളിൽ വാട്സ്ആപ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.അതേസമയം,കഴിഞ്ഞ ദിവസം രാത്രിയിലും ഓൺഅറൈവൽ വിസയിൽ ദോഹയിൽ എത്തിയവർക്ക് വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ട്.

നിലവിലെ സംവിധാനം അനുസരിച്ച് ഓൺഅറൈവൽ വിസയിൽ ഖത്തറിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വേണമെങ്കിൽ മുപ്പത് ദിവസത്തേക്ക് കൂടി വിസാ കാലാവധി നീട്ടാവുന്നതാണ്.ഇതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വിസാ വിഭാഗത്തിൽ ആവശ്യമായ വിവരങ്ങൾ നൽകിയാൽ മതിയാകും.ഓൺ അറൈവൽ വിസയിൽ രാജ്യത്തെത്തുന്നവർക്ക് ആകെ അറുപത് ദിവസങ്ങളാണ് അനുവദിക്കുക.ഇത് കഴിഞ്ഞാൽ ഒരു ദിവസത്തിന് 200 റിയാൽ വീതം പിഴയൊടുക്കേണ്ടി വരും.വിമാനത്താവളത്തിൽ തന്നെയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കൗണ്ടറിൽ ഖത്തറിലെ ബാങ്ക് കാർഡ് വഴിയാണ് പിഴത്തുക അടക്കേണ്ടത്.

അതേസമയം,ഓൺഅറൈവൽ വിസയിൽ എത്തുന്നവർക്ക് സ്വന്തം പേരിലുള്ള ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ഉണ്ടായിരിക്കണമെന്ന നിബന്ധന യാത്രക്കാർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News