Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'അമീറിന്റെ ട്വീറ്റ് റിപ്പോർട്ട് ചെയ്തതിന് നന്ദി', വ്യാജട്വിറ്റർ സന്ദേശങ്ങൾ ഖത്തറികളെ കുഴക്കുന്നു

October 21, 2021

October 21, 2021

അന്താരാഷ്ട്രതലത്തിൽ ഏറെ ഉപഭോക്താക്കളുള്ള സമൂഹമാധ്യമമാണ് ട്വിറ്റർ. പലവിഷയങ്ങളും ജനശ്രദ്ധയിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ച ട്വിറ്ററിന്റെ ചില കുസൃതികളാണ് നിലവിൽ ഖത്തറിലെ ചർച്ചാവിഷയം. ഉപഭോക്താക്കൾക്ക് ട്വീറ്റുകൾ റിപ്പോർട്ട് ചെയ്തതിന് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശം എത്തിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. 

ഒരു പോസ്റ്റ് പോലും റിപ്പോർട്ട് ചെയ്യാത്ത ഉപഭോക്താക്കൾക്ക് ആണ് ഈ നന്ദി പ്രകടനം ലഭിച്ചിരിക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെട്ടതായി ചൂണ്ടിക്കാണിക്കപ്പെട്ട പോസ്റ്റുകളിൽ ചിലത് ഖത്തർ അമീറിന്റെ അക്കൗണ്ടിൽ നിന്നുള്ളതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഈ സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇംഗ്ലീഷിലും അറബിയിലും എഴുതപ്പെട്ട സന്ദേശങ്ങളിൽ അക്ഷരതെറ്റുകളും കടന്നുകൂടിയിട്ടുണ്ട്. ഒരു പോസ്റ്റ്‌ പോലും റിപ്പോർട്ട് ചെയ്യാത്ത തങ്ങൾക്ക് എങ്ങനെയാണ് ഇത്തരമൊരു സന്ദേശം ലഭിച്ചതെന്നും, ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന് സംശയമുണ്ടെന്നും ഉപഭോക്താക്കളിൽ ഒരാൾ പറഞ്ഞു. സംഭവത്തിൽ ട്വിറ്റർ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. യുഎഇയിൽ നിന്നുള്ള ഉപഭോക്താക്കളാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ഒരുവിഭാഗം ട്വിറ്റർ അക്കൗണ്ട് ഉടമകൾ ആരോപിക്കുന്നത്.


Latest Related News