Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഗ്യാസിന്റെ നിർമാണശാലകൾ മുന്നറിയിപ്പില്ലാതെ അടച്ചുവെന്ന് വ്യാജവാർത്ത

February 19, 2022

February 19, 2022

ദോഹ : പ്രകൃതിവാതക നിർമാണപ്ലാന്റുകൾ മുന്നറിയിപ്പില്ലാതെ അടച്ചിട്ടെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ഖത്തർ ഗ്യാസ് കോർപറേഷൻ. പ്ലാന്റിലെ രണ്ട് യൂണിറ്റുകൾ പൊടുന്നനെ ഉത്പാദനം നിർത്തിയെന്നും, ഇത് കാരണം യൂറോപ്പിൽ ഇന്ധന പ്രതിസന്ധി ഉടലെടുക്കുമെന്നും ഇന്നലെ മുതലാണ് വാർത്തകൾ പരന്നത്. 

എന്നാൽ, പ്ലാന്റുകൾക്ക് ഒരു കുഴപ്പവുമില്ലെന്നും, ഉത്പാദനം സാധാരണ തോതിൽ നടക്കുന്നുണ്ടെന്നും ഖത്തർ ഗ്യാസ് അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായാണ് രണ്ട് പ്ലാന്റുകളുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചതെന്നും, ഇത് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിച്ചിരുന്നെന്നും ഖത്തർ ഗ്യാസ് പ്രസ്താവിച്ചു. കൃത്യമായ സംവിധാനത്തിലാണ് ഇന്ധന ഉത്പാദനം നടക്കുന്നതെന്നും, അടിയന്തര ഘട്ടങ്ങളുണ്ടായാൽ നേരിടാൻ സജ്ജരാണെന്നും ഖത്തർ ഗ്യാസ് കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള തങ്ങളുടെ ഉപഭോക്താക്കൾക്ക് കുറ്റമറ്റ സേവനം നൽകാൻ, വർഷം തോറും അറ്റകുറ്റപണികൾ നടത്തേണ്ടി വരാറുണ്ടെന്നും, ഇത് സ്വാഭാവികമായ പ്രക്രിയ ആണെന്നും ഖത്തർ ഗ്യാസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.


Latest Related News