Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; പ്രവാസിക്ക് തടവും പിഴയും            

August 25, 2019

August 25, 2019

ദോഹ: ഖത്തറിലെ ജോലി ആവശ്യങ്ങള്‍ക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയെന്ന കേസില്‍ ഏഷ്യന്‍പ്രവാസിക്ക് മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. ദോഹ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്കു ശേഷം പ്രതിയെ നാടുകടത്തുന്നതിനും കോടതി ഉത്തരവിട്ടു. പ്രാദേശിക അറബിപത്രം 'അര്‍റായ'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കുറ്റാരോപിതനായ വ്യക്തി തെന്‍റ ബിരുദ സര്‍ട്ടിഫിക്കറ്റിെന്‍റ പകര്‍പ്പ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ അറ്റസ്റ്റേഷന്‍ വകുപ്പില്‍ സമര്‍പ്പിച്ചതോടെയാണ് തട്ടിപ്പിെന്‍റ ചുരുള്‍ അഴിഞ്ഞത്. മറ്റൊരു പ്രമാണത്തില്‍ നിന്നെടുത്ത ഖത്തരി അറ്റസ്റ്റേഷന്‍ സ്റ്റിക്കറും യഥാര്‍ഥ സ്റ്റാമ്ബും സഹിതമാണ് ഇയാള്‍ സര്‍ട്ടിഫിക്കറ്റിെന്‍റ പകര്‍പ്പ് സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ മാതൃരാജ്യത്തിലെ ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെട്ടപ്പോള്‍ സാക്ഷ്യപ്പെടുത്തിയ സാധുവായ വിവാഹസര്‍ട്ടിഫിക്കറ്റില്‍നിന്നാണ് യഥാര്‍ഥ സ്റ്റാമ്ബും സ്റ്റിക്കറും എടുത്തതെന്ന് മനസ്സിലായി.

കൂടുതല്‍ അന്വേഷണത്തില്‍ ഖത്തറിലെ ജോലിക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി വ്യാജരേഖകള്‍ ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് വ്യക്തമായി. കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.


Latest Related News