Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മണിക്കൂറുകളോളം പ്രവർത്തനം തടസ്സപ്പെട്ടു,ഫേസ്‌ബുക്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞു

October 05, 2021

October 05, 2021

ന്യൂഡൽഹി : മണിക്കൂറുകൾ നീണ്ട തടസ്സങ്ങൾക്ക് ശേഷം ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ പുനരാരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് ഗൾഫ് രാജ്യങ്ങളിൽ ഉൾപെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ മാധ്യമങ്ങൾ നിർജീവമായത്. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ തടസപ്പെട്ട പ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പുനരാരംഭിക്കാനായത്.

ഫേസ്ബുക്ക് സേവനങ്ങള്‍ ആശ്രയിക്കുന്ന വ്യവസായികള്‍ അടക്കമുള്ള ഉപഭോക്താക്കളോട് മാര്‍ക്ക് സക്കര്‍ബര്‍ഗ് ക്ഷമ ചോദിച്ചു. സാങ്കേതിക തടസമുണ്ടായതിന് കാരണം വെളിപ്പെടുത്തിയിട്ടില്ല. ഫേസ്ബുക്ക് മെസഞ്ചറിനുണ്ടായ തകരാര്‍ പൂര്‍ണ്ണമായി പരിഹരിക്കാനായില്ല.

ഫേസ്ബുക്ക് ഓഹരിമൂല്യം 5.5 ശതമാനം ഇടിഞ്ഞു. സാങ്കേതിക തകരാറിന് ശേഷമാണ് ഓഹരിമൂല്യം ഇടിഞ്ഞത്. 2019ല്‍ സാങ്കേതിക തടസം കാരണം 14 മണിക്കൂര്‍ ഫേസ്ബുക്ക് സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. ഇന്ത്യയില്‍ മാത്രം ഫേസ്ബുക്കിന് 41 കോടിയും വാട്‌സ്‌ആപ്പിന് 53 കോടിയും ഇന്‍സ്‌റ്റാഗ്രാമിന് 21 കോടിയും ഉപഭോക്താക്കളുണ്ട്. വാട്‌സ്‌ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.


Latest Related News