Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
മിഡില്‍ ഈസ്റ്റില്‍ ഉള്‍പ്പെടെ ഫേസ്ബുക്കിന്റെയും വാട്ട്‌സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം ആഗോളതലത്തില്‍ തടസപ്പെട്ടു

December 10, 2020

December 10, 2020

മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ, മെസേജിങ് സേവനങ്ങളുടെ പ്രവര്‍ത്തനം ആഗോള തലത്തില്‍ തടസപ്പെട്ടു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്, മെസഞ്ചര്‍ എന്നീ സേവനങ്ങളാണ് പണി മുടക്കിയത്. 

ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി ഉപഭോക്താക്കള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഒരു പ്രതികരണവും വന്നിട്ടില്ല. 

യൂറോപ്പിലെ ഉപഭോക്താക്കളെയാണ് ഇത് കൂടുതലായി ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ ഉപഭോക്താക്കളും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് സേവനങ്ങള്‍ തടസപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും ഉപഭോക്താക്കളും പ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ സമയം 3:15 മുതലാണ് ഫേസ്ബുക്ക് സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിട്ട് തുടങ്ങിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ തുടങ്ങിയ സേവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതായി ഡൗണ്‍ഡിറ്റക്റ്റര്‍ കാണിക്കുന്നു. ഡൗണ്‍ഡിറ്റക്റ്ററില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം യൂറോപ്പിലെ ഉപഭോക്താക്കള്‍ക്കാണ് കൂടുതലായി പ്രശ്‌നങ്ങള്‍ നേരിടുന്നത്. 

ഡൗണ്‍ഡിറ്റക്റ്ററിലെ ലൈവ് മാപ്പ് പ്രകാരം യൂറോപ്പിലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നീട് അത് യുറോപ്പിലേക്കും മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. മിഡില്‍ ഈസ്റ്റ്, അമേരിക്ക, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി മാപ്പ് കാണിക്കുന്നു. 

സോഷ്യല്‍ മീഡിയ സേവനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുന്നത് തങ്ങളുടെ ബിസിനസിനെ വലിയ തോതില്‍ ബാധിക്കുമെന്നതിനാല്‍ ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഉടന്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫേസ്ബുക്കിന്റെ സേവനങ്ങള്‍ക്ക് തടസം നേരിട്ടതുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്റിങ് ആയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News