Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ലോകകപ്പ്,കളിക്കാർക്കെതിരെ സമൂഹമാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപങ്ങൾ അനുവദിക്കില്ലെന്ന് ഫിഫ

June 20, 2022

June 20, 2022

ദോഹ : ഖത്തർ ലോകകപ്പിൽ കളിക്കുന്ന താരങ്ങൾക്കും ഒഫീഷ്യലുകൾക്കും എതിരായ സമൂഹമാധ്യമങ്ങൾ വഴിയുള്ള അപകീർത്തികരമായ പ്രചാരണങ്ങൾ തടയാൻ ഫിഫ പദ്ധതി തയാറാക്കുന്നു.ഇതിനായി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനാണ് തീരുമാനം.കളിക്കാർക്കെതിരെ നടക്കുന്ന വംശീയവും വിവേചനപരവുമായ സൈബർ അധിക്ഷേപങ്ങൾ തടയാൻ ലക്ഷ്യമാക്കിയാണ് നടപടി.
ഒരു പഠനമനുസരിച്ച്, അവസാനമായി നടന്ന യൂറോ 2020-ലും AFCON ഫൈനലുകളിലും മത്സരിച്ച പകുതിയിലധികം അത്‌ലറ്റുകളും മത്സരത്തിന് മുമ്പും കളി നടക്കുമ്പോഴും ടൂര്ണമെന്റിനു ശേഷവും വ്യാപകമായ തരത്തിൽ സൈബർ ആക്രമങ്ങണങ്ങൾ നേരിട്ടുണ്ട്.

അന്താരാഷ്ട്ര കളിക്കാരുടെ സംഘടനയായ ഫിഫ്പ്രോയും ഫിഫയും ചേർന്നാണ് ഇത്തരം സൈബർ ആക്രമണങ്ങൾ തടയാനുള്ള സംയുക്ത പദ്ധതി തയാറാക്കുന്നത്.

"ഓൺലൈൻ ദുരുപയോഗം ഒരു വലിയ സാമൂഹിക പ്രശ്നമാണ്, കളിക്കാർക്കെതിരെയുള്ള സൈബർ ദുരുപയോഗവും വിവേചനവും കളിക്കാരെയും കായികമേഖലയെയും ദോഷകരമായി ബാധിക്കുന്നത് അംഗീകരിക്കാനാവില്ല.'-ഫിഫ്പ്രോ  (FIFPRO) പ്രസിഡന്റ് ഡേവിഡ് അഗൻസോ പറഞ്ഞു.കളിക്കാരെയും കായികമേഖലയെയും സംരക്ഷിക്കേണ്ടത് സംഘടനയുടെ കടമയാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.നിർഭാഗ്യവശാൽ, കളിക്കാർ, പരിശീലകർ, മാച്ച് ഒഫീഷ്യൽസ്, ടീമുകൾ എന്നിവർക്ക് നേരെ സമൂഹമാധ്യമങ്ങളിൽ വിവേചനം ഉൾപെടെ  സ്വീകാര്യമല്ലാത്ത പ്രവണത വർധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം വിവേചനപരമായ പരാമർശങ്ങളും അധിക്ഷേപങ്ങളും തടയാൻ  ഒരു പ്രത്യേക ഇൻ-ടൂർണമെന്റ് മോഡറേഷൻ പ്രോഗ്രാമാണ് ഫിഫയും പങ്കാളികളും ചേർന്ന് വികസിപ്പിക്കുന്നത്. വിദ്വേഷ പരാമർശങ്ങളുമായി ബന്ധപ്പെട്ട പദസമുച്ചയങ്ങൾ ഇതുവഴി നിരീക്ഷിക്കുകയും  കളിക്കാരിലേക്കും അവരെ പിന്തുണയ്ക്കുന്നവരിലേക്കും ഇത്തരം അധിക്ഷേപ പരാമർശങ്ങൾ  എത്തുന്നതിൽ നിന്ന്  തടയുകയും ചെയ്യും.

യുറോ 2020 സെമിഫൈനലിലും ഫൈനലിലും സോഷ്യൽ മീഡിയ സൈറ്റുകളിലെ 400,000-ലധികം പോസ്റ്റുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ട്രാക്ക് ചെയ്തിരുന്നു.നിർണായക മത്സരങ്ങളിൽ പെനാൽറ്റികൾ നഷ്‌ടപ്പെടുത്തിയതിന് ഇംഗ്ലണ്ടിന്റെ മാർക്കസ് റാഷ്‌ഫോർഡ്, ജാഡോൺ സാഞ്ചോ, ബുക്കയോ സാക്ക എന്നിവർ കടുത്ത വംശീയ അധിക്ഷേപങ്ങൾ നേരിട്ടിരുന്നു.ഈജിപ്തും സെനഗലും തമ്മിലുള്ള ഈ വർഷത്തെ ആഫ്രിക്കൻ കപ്പ്  ഫൈനലിൽ പകുതിയിലധികം കളിക്കാരും സമൂഹമാധ്യമങ്ങളിൽ വിവേചനപരമായ അധിക്ഷേപങ്ങൾ നേരിട്ടതായും റിപ്പോർട്ട് ഉണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News