Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പ് മാച് ഒഫീഷ്യലുകളുടെ പ്രഖ്യാപനം പൂർത്തിയായി, നാല് പേർ ഖത്തറിൽ നിന്ന്

May 19, 2022

May 19, 2022

ദോഹ : 2022ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാനുള്ള  മാച്ച് ഒഫീഷ്യലുകളെ ഫിഫ റഫറി കമ്മിറ്റി പ്രഖ്യാപിച്ചു.ഇവരിൽ നാല് പേർ ഖത്തറിൽ നിന്നുള്ളവരാണ്.അബ്ദുൾറഹ്മാൻ അൽ ജാസിമിനെ റഫറിയായും തലേബ് അൽ മർറി, സൗദ് അഹമ്മദ് അൽ മഖാലെ എന്നിവരെ അസിസ്റ്റന്റ് റഫറിമാരായും അബ്ദുല്ല അൽ മാരിയെ വീഡിയോ മാച്ച് ഒഫീഷ്യലായി തിരഞ്ഞെടുത്തു.

36 റഫറിമാരെയും 69 അസിസ്റ്റന്റ് റഫറിമാരെയും 24 വീഡിയോ മാച്ച് ഓഫീസർമാരെ(VMOs)യുമാണ് പ്രഖ്യാപിച്ചത്.മൂന്നു റഫറിമാരും മൂന്നു അസിസ്റ്റന്റുമാരും ഉൾപെടെ ചരിത്രത്തിൽ ഇതാദ്യമായി ആറ് വനിതകളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഫിഫ ടൂർണമെന്റുകളിലും സമീപ വർഷങ്ങളിലെ മറ്റ് അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിലുംകാഴ്ചവെച്ച മികച്ച  പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് മാച്ച് ഒഫീഷ്യലുകളെ തെരഞ്ഞെടുത്തത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News