Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫിഫ നിലപാട് മാറ്റി,ബ്രസീലും അർജന്റീനയും യോഗ്യതാ മത്സരം കളിക്കേണ്ടെന്ന് തീരുമാനം

August 17, 2022

August 17, 2022

ദോഹ : ബ്രസീലും അർജന്റീനയും തമ്മിലുള്ള മാറ്റിവച്ച 2022 ഖത്തർ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം റദ്ദാക്കാൻ തീരുമാനമായി.ഇരു രാജ്യങ്ങളിലെയും ഫുട്ബോൾ അസോസിയേഷനുകളുമായി ധാരണയിലെത്തിയ ശേഷമാണ് ഫിഫ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയത്.കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിലാണ് ബ്രസീൽ,അർജന്റീന യോഗ്യതാ മത്സരം നേരത്തെ റദ്ദാക്കിയത്.

ഇരു ടീമുകളും ലോകകപ്പ് യോഗ്യത ഉറപ്പിച്ച സാഹചര്യത്തിൽ മൽസരം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഇരു ടീമുകളും ഫിഫയെ സമീപിച്ചിരുന്നെങ്കിലും കളിച്ചേ മതിയാവൂ എന്ന നിലപാടായിരുന്നു ഫിഫ ആദ്യം സ്വീകരിച്ചത്.

2021 സെപ്റ്റംബർ 5-ന് സാവോ പോളോയിലെ അരീന കൊറിന്ത്യൻസിൽ നടക്കേണ്ടിയിരുന്ന യോഗ്യതാമൽസരം  കിക്കോഫിന് മിനിറ്റുകൾക്ക് ശേഷം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. അർജന്റീനയുടെ ഒന്നിലധികം  കളിക്കാർ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്ന് കാണിച്ച്  ബ്രസീലിയൻ ഉദ്യോഗസ്ഥർ കളത്തിലേക്ക് പ്രവേശിച്ചതോടെ മത്സരം തടസ്സപ്പെടുകയായിരുന്നു.അർജന്റീനയുടെ താരങ്ങൾ കൊറന്റൈൻ രേഖകളിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.ഇതേതുടർന്ന് ഇരു ടീമുകൾക്കും ഫിഫ പിഴ ചുമത്തിയിരുന്നു.

അതേസമയം, ലോകകപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ മറ്റുചില കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ഫിഫ തീരുമാനം മാറ്റിയത്.നിരവധി കളിക്കാർക്ക് യൂറോപ്യൻ ലീഗ് മത്സരങ്ങളിൽ കൂടി പങ്കെടുക്കേണ്ടതിനാൽ, വീണ്ടും യോഗ്യതാ മത്സരം നടത്തുന്നത് കളിക്കാരെ സമ്മർദ്ദത്തിലാക്കുമെന്നും ഫിഫ വിലയിരുത്തി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News