Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫിഫ ക്ലബ് ലോകകപ്പ് ട്രോഫി ഇന്ന് സൂഖ് വാഖിഫില്‍ പ്രദർശിപ്പിക്കും 

November 15, 2019

November 15, 2019

ദോഹ: ഫിഫ ക്ലബ് ലോകകപ്പ് ട്രോഫി ഇന്ന് സൂഖ് വാഖിഫില്‍ പ്രദര്‍ശനത്തിനു വയ്ക്കും. ഡിസംബറില്‍ നടക്കുന്ന ലോക ക്ലബ് ഫുട്‌ബോള്‍ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ തുടരുന്നതിനിടെയാണ് നാട്ടുകാര്‍ക്കിടയില്‍ ആവേശം നിറയ്ക്കാനായി ജേതാക്കള്‍ക്കുള്ള ട്രോഫി പ്രദര്‍ശിപ്പിക്കുന്നത്. ഇന്നു രാത്രി ഏഴു മുതല്‍ ഒന്‍പതു വരെയാണു പ്രദര്‍ശനം. പരിപാടിയില്‍ ആരാധകര്‍ക്കു ട്രോഫിക്കൊപ്പം നിന്നു ഫോട്ടൊയെടുക്കാനുള്ള അവസരം ഒരുക്കുമെന്നാണ് അറിയുന്നത്. ഖത്തറിന്റെ വൈവിധ്യവും ആതിഥ്യമര്യാദയും തുറന്നുകാട്ടുന്ന സാംസ്‌കാരിക പരിപാടികളും ചടങ്ങിനോടനുബന്ധിച്ചു നടക്കും.

ലോകത്തെ തന്നെ അഭിമാനാര്‍ഹമായ ഒരു ടൂര്‍ണമെന്റിന്റെ വേദിയാകാന്‍ അവസരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് പ്രാദേശിക സംഘാടക സമിതി മാര്‍ക്കറ്റിങ് ഡയരക്ടര്‍ ഹസ്സന്‍ അല്‍കുവാരി പറഞ്ഞു. ആറു ഭൂഖണ്ഡങ്ങളിലെ ചാമ്പ്യന്മാരെ ക്ഷണിച്ചുകൊണ്ടുള്ള കൌണ്ട്ഡൗണിന്റെ  പ്രതീകാത്മക ചടങ്ങാകും ഇന്നത്തെ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. സൂഖ് വാഖിഫിനു പുറമെ ആസ്പയര്‍ പാര്‍ക്ക് അടക്കമുള്ള മറ്റു കേന്ദ്രങ്ങളിലും വിവിധ ദിവസങ്ങളിൽ ട്രോഫി പ്രദര്‍ശിപ്പിക്കും.

ഇതുവരെ യോഗ്യത ലഭിച്ച ടീമുകള്‍:

അൽ സദ്ദ് എഫ്.സി 

ലിവര്‍പൂള്‍ എഫ്.സി(യുവേഫ)

സി.എഫ് മോണ്ടറി(കോണ്‍കാകാഫ്)

ഇ.എസ് തൂനിസ്(കാഫ്)

ഹേങ്ക്‌നെ സ്‌പോര്‍ട്ട്(ഒ.എഫ്.സി). സി.ഒ.എന്‍.എം.ഇ.ബി.ഒ.എല്‍, എ.എഫ്.സി പ്രതിനിധികളെ ഈ മാസം 23നും 24നും പ്രഖ്യാപിക്കും 


Latest Related News