Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫിഫാ ക്ലബ് ലോകകപ്പ് ഫൈനൽ ലുസൈൽ ഡ്രൈവ് ഇൻ തിയേറ്ററിൽ കാണാം,ഒരു കാറിന് ഒരു ടിക്കറ്റ് 

February 06, 2021

February 06, 2021

ദോഹ: ഫിഫ ക്ലബ് വേൾഡ് കപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾ ലുസൈലിലെ ഡ്രൈവ്-ഇൻ തിയേറ്ററിൽ പ്രദർശിപ്പിക്കുമെന്ന് ഖത്തർ നേഷണൽ ടൂറിസം കൗൺസിലും ദോഹ ഫിലിം ഇൻസ്റിറ്യൂട്ടും അറിയിച്ചു.ഫെബ്രുവരി 7, 8 ദിവസങ്ങളിലാണ് സെമി ഫൈനൽ മത്സരങ്ങൾ.

കോവിഡ് മൂലം രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മത്സരങ്ങൾ ഡ്രൈവ്-ഇൻ തിയേറ്ററിൽ കാണിക്കുന്നത്. പക്ഷെ 159 കാറുകൾക്ക് മാത്രമാണ് പാർക് ചെയ്യാൻ സൗകര്യമുള്ളത്‌. ടിക്കറ്റ് നിരക്ക് 120 മുതൽ 150 റിയൽ വരെയാണ്.

ഒരു കാറിനാണ് ഒരു ടിക്കറ്റ്. ഒരു കാറിൽ പന്ത്രണ്ടു വയസ്സിന് മുകളിലുള്ള നാല് യാത്രക്കാർക്ക് വരെ ഇരിക്കാം. കോവിഡ് മുൻകരുതൽ നിയമങ്ങൾ എല്ലാവർക്കും ബാധകമായിരിക്കും.

ആദ്യ സെമി ഫൈനൽ മത്സരം നാളെ രാത്രി 9 മണിക്കും രണ്ടാം സെമി ഫൈനൽ മത്സരം എട്ടാം തിയ്യതി ഒമ്പതു മണിക്കും നടക്കും. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ലിങ്ക്: https://www.dohafilminstitute.com/nowplaying .
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News