Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഫെയ്‌സ്ബുക്കിൽ തട്ടിപ്പുസംഘം വിലസുന്നു,നിരവധി പ്രവാസികൾക്ക് പണം നഷ്ടമായി

September 21, 2021

September 21, 2021

ദോഹ : കോവിഡ് മഹാമാരിയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിലായ പ്രവാസികൾക്ക് ഇരുട്ടടിയായി ഫെയ്‌സ്ബുക്കിൽ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു.ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം അവരുടെ പേരിൽ ഫെയ്ക് ഐഡിയുണ്ടാക്കി സുഹൃത്തുക്കൾക്ക് സൗഹൃദത്തിനായി റിക്വസ്റ്റ് അയക്കുകയും പിന്നീട് മെസഞ്ചർ വഴി സഹായത്തിനായി പണം ആവശ്യപ്പെടുന്നതുമാണ് പുതിയ തട്ടിപ്പു രീതി.ഗൾഫിൽ ജോലി ചെയ്യുന്ന നിരവധി പേർക്കാണ് അടുത്തകാലത്ത് ഇത്തരത്തിൽ പണം നഷ്ടമായത്.

ഖത്തറിൽ ഉൾപ്പെടെയുള്ള നിരവധി മലയാളികൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടെങ്കിലും പലരും നാണക്കേട് കാരണം പുറത്തുപറയാറില്ല. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിലെ  നിരവധി ഡോക്ടർമാരുടെ പേരിൽ വ്യാജ ഐഡികൾ ഉണ്ടാക്കി അവരുടെ സുഹൃത്തുക്കളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ചാറ്റ് ചെയ്ത് പണം ആവശ്യപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നാട്ടിൽ അവധിക്ക് എത്തിയതാണെന്നും പെട്ടെന്ന് അൽപം പണം ആവശ്യമായി വന്നുവെന്നും ഇന്നുതന്നെ പണം ഓൺലൈനായി അയച്ചു  സഹായിക്കണമെന്നുമായിരുന്നു ആവശ്യം.ചില സുഹൃത്തുക്കളുടെ സഹായത്താൽ ഡോക്ടർക്ക് പണം നഷ്ടമായില്ലെങ്കിലും ഇത്തരത്തിൽ ഒരു ലക്ഷം രൂപ നഷ്ടമായ ആലപ്പുഴ സ്വദേശിയും സൗദിയിൽ ഉണ്ട്.ഗൾഫിലെ നിരവധി സാമൂഹ്യപ്രവർത്തകരുടെ പേരിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്.യു.എ. യിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി അദ്ദേഹം തന്നെ ഈയിടെ അറിയിച്ചിരുന്നു. 


Latest Related News