Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
പെരുന്നാൾ അവധി ദിനങ്ങളിലും ഖത്തറിലെ ഫഹസ് സ്ഥിരം സ്റ്റേഷനുകൾ പ്രവർത്തിക്കുമെന്ന് വൊഖൂദ്

April 28, 2022

April 28, 2022

ദോഹ : പെരുന്നാൾ അവധി ദിവസങ്ങളിൽ വാഹന സാങ്കേതിക  പരിശോധനാ കേന്ദ്രമായ ഫഹസ് സ്ഥിരം സ്റ്റേഷനുകൾ പ്രവർത്തിക്കുമെന്ന് വൊഖൂദ് അറിയിച്ചു.മെയ് 1 ഞായറാഴ്ചയാണ് പെരുന്നാൾ ആവുന്നതെങ്കിൽ വെള്ളിയും ശനിയാഴ്ചയും കഴിഞ്ഞുള്ള ദിവസങ്ങളിൽ മെയ് 3 മുതൽ 9 വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ  ഫഹസ്  സ്ഥിരം സ്റ്റേഷനുകൾ പ്രവർത്തിക്കും.

മെയ് രണ്ട് തിങ്കളാഴ്ചയാണ് പെരുന്നാൾ ആവുന്നതെങ്കിൽ മെയ് 4 മുതൽ ഒൻപത് വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ സ്ഥിരം കേന്ദ്രങ്ങളിൽ സേവനം ലഭ്യമായിരിക്കും. വെള്ളിയും ശനിയും അവധിയായിരിക്കും.അതേസമയം,മെയ് 1 മുതൽ 9 വരെ വൊഖൂദിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News