Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എക്സ്പാറ്റ് സ്പോര്‍ട്ടീവ് 'വെയ്റ്റ് ലോസ് കോമ്പറ്റീഷന്‍' പോസ്റ്റർ പ്രകാശനം ചെയ്തു

August 23, 2022

August 23, 2022

ദോഹ : ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകകപ്പിനെ വരവേല്‍ക്കം എന്ന ആശയം മുന്‍ നിര്‍ത്തി എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് നടത്തുന്ന വെയ്റ്റ് ലോസ് കോമ്പറ്റീഷന്‍ (ശരീര ഭാരം കുറക്കല്‍) മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം  ചെയ്തു.

റേഡിയോ മലയാളം 98.6 എം.ഡി അൻവർ ഹുസൈൻ വാണിയമ്പലം, എക്സ്പാറ്റ്‌ സ്പോർട്ടീവ്‌ വൈസ്‌ പ്രസിഡണ്ട് മുഹമ്മദ്‌ കുഞ്ഞി, സ്പോർട്സ്‌ കാർണിവൽ ജനറൽകൺവീനർ അബ്ദുറഹീം വേങ്ങേരി എന്നിവർ ചേർന്നാണ്‌ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്‌.

കൾച്ചറൽ ഫോറം സ്പോർട്ട്സ്‌ വിംഗ്‌ സെക്രട്ടറി അനസ്‌ ജമാൽ, പരിപാടി വിശദീകരിച്ചു. കോമ്പറ്റീഷൻ ടെക്‌നിക്കൽ ടീമംഗങ്ങളായ ഹഫീസുല്ല കെ.വി, ലിജിൻ രാജൻ, ഷബീബ്‌ അബ്ദുറസാഖ്‌, റഹ്മത്തുല്ല, മീഡിയ കൺവീനർ റബീഹ്‌ സമാൻ തുടങ്ങിയവർ സംബന്ധിച്ചു.

ആഗസ്ത് 26 ന്‌ ആരംഭിച്ച് സപ്തംബര്‍ 30 ന്‌ അവസാനിക്കുന്ന മത്സരത്തിന്റെ ഭാഗമായി തത്സമയ ഫിറ്റ്നസ് സെഷനും, ഭക്ഷണക്രമം, വ്യായാമം, തുടങ്ങിയവയെ കുറിച്ചുള്ള ബോധ വത്കരണ ക്ലാസുകളും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ഫിസിയോ തെറാപിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും സേവനവും നല്‍കും.  

എക്സ്പാറ്റ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണ്ണിവലില്‍ വിജയികളെ പ്രഖ്യാപിച്ച് ആകര്‍ഷകമായ സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 3384 4572, 5093 0744 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.


Latest Related News