Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തർ രാജകുടുംബാംഗത്തിന്റെ മുൻ ഭാര്യയെ സ്‌പെയിനിൽ മരിച്ച നിലയിൽ കണ്ടെത്തി

June 01, 2022

June 01, 2022

പാരീസ് : ഖത്തർ രാജകുടുംബാംഗവും കോടീശ്വരനുമായ അബ്ദുൽ അസീസ് ബിൻ ഖലീഫ അൽതാനിയുടെ (73) മൂന്നാമത്തെ ഭാര്യയായ കാസിയ ഗല്ലാനിയോ(45) സ്‌പെയിനിൽ മരിച്ച നിലയിൽ കണ്ടെത്തി.മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് സ്‌പാനിഷ്‌ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മാർബല്ലയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

 ശാരീരിക പീഡനത്തിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിൽ ഇല്ലായിരുന്നുവെന്നും  കിടപ്പുമുറിയിലെ കിടക്കയിൽ ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും  പോലീസിനെ ഉദ്ധരിച്ച്  'ലെ പാരീസിയൻ'പത്രം റിപ്പോർട്ട് ചെയ്തു.

പോസ്റ്റ്‌മോർട്ടം ഇനിയും പൂർത്തിയായില്ലെങ്കിലും  മയക്കുമരുന്ന് അമിതമായി കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

ഖത്തർ ഭരണകൂടത്തിനെതിരായ അട്ടിമറി ശ്രമങ്ങളുടെ പേരിൽ നാടുകടത്തപ്പെട്ട അബ്ദുൽ അസീസ് ബിൻ ഖലീഫ അൽതാനി 90-കൾ മുതൽ ഫ്രാൻസിലാണ് സ്ഥിരതാമസം.2004-ൽ ഖത്തർ രാജകുടുംബത്തെ വിവാഹം കഴിച്ച ഗല്ലാനിയോക്ക് ഈ ബന്ധത്തിൽ മൂന്നു കുട്ടികളുണ്ട്. പിന്നീട് വിവാഹമോചനം നേടുകയായിരുന്നു.

ലോസ് ഏഞ്ചൽസിൽ ജനിച്ച പോളിഷ് വംശജയായ ഗലാനിയോ വിഷാദരോഗത്തിനും അമിത മദ്യപാനത്തിനും അടിപ്പെട്ട് സ്‌പെയിനിലെ റിസോർട്ട് നഗരമായ മാർബെല്ലയിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News