Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യു.എന്നിൽ കശ്മീർ പ്രശ്നം ഉന്നയിച്ച് എർദോഗൻ 

September 25, 2019

September 25, 2019

ന്യൂയോര്‍ക്ക്: കശ്മീരിനെ മാറ്റി നിര്‍ത്തി ദക്ഷിണ ഏഷ്യയ്ക്ക് സ്ഥിരതയും പുരോഗതിയും കൈവരിക്കാനാവില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസഭയുടെ 74മത് സമ്മേളനത്തിലാണ് എർദോഗൻ കശ്മീര്‍ പ്രശ്‌നം പ്രധാന വിഷയങ്ങളിലൊന്നായി കശ്മീർ പ്രശ്നം ഉന്നയിച്ചത്. യുഎന്‍ പ്രമേയങ്ങള്‍ക്കിടയിലും 80 ലക്ഷത്തോളം പൗരന്‍മാര്‍ ഇന്ത്യയിലെ കശ്മീരില്‍ കുടുങ്ങിക്കിടക്കുകയാണെന്നും എർദോഗൻ കുറ്റപ്പെടുത്തി.

72 വര്‍ഷം പഴക്കമുള്ള കശ്മീര്‍ പ്രശ്‌നം നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി.

കശ്മീരി ജനത തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നത് ഇന്ത്യയുമായും പാകിസ്താനുമായും ചേര്‍ന്നുള്ള ചര്‍ച്ചകളിലൂടെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം യുഎന്‍ സമ്മേളനത്തിനിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, എർദോഗനെ സന്ദര്‍ശിച്ച്‌ കൂടിക്കാഴ്ച നടത്തുകയും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടികള്‍ക്ക് ശേഷമുള്ള കശ്മീരിലെ ഏറ്റവും പുതിയ സാഹചര്യത്തെക്കുറിച്ച്‌ ധരിപ്പിക്കുകയും ചെയ്തിരുന്നു.


Latest Related News