Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ലുൽവ അൽ ഖാതിറിനെ ഖത്തർ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചു 

December 01, 2019

December 01, 2019

ദോഹ : ഖത്തർ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിനെ ഖത്തർ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ഇന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ വിദേശകാര്യ സഹമന്ത്രിയായി ചുമതലയേൽക്കും. ഇതോടൊപ്പം,വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവെന്ന പദവിയിലും ലുൽവ അൽ ഖാതിർ തന്നെ തുടരും. പുതിയ നിയമനത്തെ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനി സ്വാഗതം ചെയ്തു.

'ലുൽവ അൽ ഖാതിറിനെ ഞാൻ അഭിനന്ദിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവെന്ന നിലയിൽ മികവ് തെളിയിക്കുകയും അമീറിന്റെ വിശ്വാസം നേടുകയും ചെയ്ത ഖത്തരി വനിതയായ സഹോദരി ലുൽവ അൽ ഖാതിറിനെ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിന് വേണ്ടി സേവനം ചെയ്യാൻ അവർക്ക് വിജയാശംസകൾ നേരുന്നു.' ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനി ട്വിറ്ററിൽ കുറിച്ചു.

2017 ലാണ് ലുൽവാ അൽ ഖാതിർ ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായി ചുമതലയേറ്റത്. ഖത്തർ ടൂറിസം അതോറിറ്റിയുടെ പ്ലാനിങ് ആൻഡ് ക്വാളിറ്റി വിഭാഗം ഡയറക്റ്ററായും ഖത്തർ ഫൗണ്ടേഷനിൽ റിസർച്ച് പ്രോജക്റ്റ് മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓക്സ്ഫോർഡ് സർവകലാശാലയിലായിരുന്നു വിദ്യാഭ്യാസം.


Latest Related News