Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ദുബായിൽ അനുമതിയില്ല,ലണ്ടനിൽ മരിച്ച യു.എ.ഇ മനുഷ്യാവകാശ പ്രവർത്തകയുടെ മൃതദേഹം ഖത്തറിൽ ഖബറടക്കുമെന്ന് റിപ്പോർട്ട് 

June 27, 2021

June 27, 2021

ദോഹ: ലണ്ടനില്‍ കാറപകടത്തില്‍ മരിച്ച യു.എ.ഇ വിമതയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ ആലസിദ്ദീഖിയുടെ ഖബറടക്കം ഖത്തറില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അഹമദ് അല്‍ ശൈബ അല്‍ നുഐമിയാണ് ഇക്കാര്യം  ട്വിറ്ററില്‍ പങ്കുവച്ചത്. സമയവും സ്ഥലവും പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ലണ്ടനില്‍ കാറപകടത്തില്‍ സിദ്ദീഖി കൊല്ലപ്പെട്ടത്. യു.എ.ഇയില്‍ മയ്യിത്ത് സംസ്്കരിക്കാന്‍ അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഖത്തറിലെത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നേരത്തെ ഖത്തറില്‍ ഇവരും ഭര്‍ത്താവും അഭയം തേടിയിരുന്നു. പിന്നീട് ബ്രിട്ടനിലേക്ക് പോവുകയായിരുന്നു. 2019 മുതല്‍ ലണ്ടനിലാണ് കഴിയുന്നത്. സിദ്ദീഖിയുടെ അപകടമരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന് ഡോണ്‍ എന്ന അഭിഭാഷക സംഘടന ആവശ്യപ്പെട്ടിരുന്നു.

 

 


Latest Related News