Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൂടുതൽ ഫീച്ചറുകൾ,ഖത്തറിലെ കോവിഡ് മുൻകരുതൽ ആപ്പായ ഇഹ്തിറാസ് ആപ് നവീകരിച്ചു 

June 02, 2021

June 02, 2021

ദോഹ : ദോഹ: ഖത്തറിന്റെ കോവിഡ് മുന്‍കരുതല്‍ ആപ്പായ ഇഹ്തിറാസില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി നവീകരിച്ചു.. വ്യക്തികളുടെ ഹെല്‍ത്ത് കാര്‍ഡ് നമ്പര്‍, അവസാനം കോവിഡ് പരിശോധന നടത്തിയ തിയ്യതി, പരിശോധനാ ഫലം തുടങ്ങിയ വിവരങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്.

രോഗം ഭേദമായവര്‍ക്ക് അതിന്റെ തിയ്യതി, രോഗം ബാധിച്ച തിയ്യതി, രോഗം വന്ന് എത്ര ദിവസമായി തുടങ്ങിയ വിവരങ്ങളുമുണ്ടാവും. പല മേഖലകളിലും കോവിഡ് ഭേദമായവര്‍ക്ക് വാക്‌സിന്‍ എടുത്തവരുടെ അതേ ഇളവുകള്‍ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ഈ അപ്‌ഡേറ്റ്.

ഹെല്‍ത്ത് സ്റ്റാറ്റസ് പഴയതു പോല തന്നെ ആപ്പിന്റെ സ്റ്റാറ്റസ് പേജില്‍ ക്യൂആര്‍ കോഡ് ആയാണ് കാണിക്കുക. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ക്യൂആര്‍ കോഡിന് ചുറ്റും സ്വര്‍ണ നിറത്തിലുള്ള ഫ്രെയിം ഉണ്ടാവും.


Latest Related News