Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇഹ്തിറാസ് ആപ്പിൽ പുതിയ അപ്‌ഡേറ്റ്, കോവിഡ് രോഗമുക്തി നേടിയവർക്കായി പ്രത്യേക ഐക്കൺ

February 14, 2022

February 14, 2022

ദോഹ : ഖത്തറിലെ ഇഹ്തിറാസ് മൊബൈൽ അപ്ലിക്കേഷനിൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇനി മുതൽ കോവിഡിൽ നിന്നും മുക്തരായ ആളുകൾക്കായി ആപ്പിൽ പച്ച നിറത്തിലുള്ള പ്രത്യേക ഐക്കൺ ഉണ്ടാവും. ഇവർക്ക്, വാക്സിനെടുത്ത വ്യക്തികൾക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ ലഭിക്കും. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ ആപ്പിലെ ഗോൾഡൻ ഫ്രെയിം മാഞ്ഞുപോവുമെന്നും അധികൃതർ ഓർമിപ്പിച്ചു. 

കഴിഞ്ഞ ഒൻപത് മാസങ്ങൾക്കിടെ കോവിഡിൽ നിന്നും മുക്തരായവർക്കാണ് ആപ്പിൽ പ്രത്യേക ഐക്കൺ ലഭ്യമാവുക. ഔദ്യോഗിക അംഗീകാരമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാലാണ് 'റിക്കവറി ഐക്കൺ 'ലഭിക്കുക. സ്വയം നടത്തുന്ന റാപിഡ് ആന്റിജൻ പരിശോധനയുടെ ഫലം ഹാജരാക്കിയാൽ 'റിക്കവറി ഐക്കൺ' ലഭിക്കില്ല. ഇഹ്തിറാസിലെ ഗോൾഡൻ ഫ്രെയിമിന് കോവിഡിൽ നിന്ന് രോഗമുക്തി നേടുന്നതുമായി ബന്ധമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആപ്പ് സ്റ്റോറിൽ പ്രവേശിച്ച് ഓരോരുത്തരും ഇഹ്തിറാസ് ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്നും ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു.


Latest Related News