Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇഹ്തിറാസ് പരിഷ്കരിച്ച വേർഷൻ ഐ ഫോണിലും ലഭ്യമായി തുടങ്ങി 

June 10, 2020

June 10, 2020

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം തടയുന്നതിനായി പുറത്തിറക്കിയ ഇഹ്തിറാസ് ആപ്പിന്റെ പുതിയ വേർഷൻ ഐഫോണുകളിലും ലഭ്യമായി തുടങ്ങി.സന്ദർശക വിസ ഉൾപ്പെടെയുള്ള എല്ലാതരം വിസകളിൽ ഉള്ളവർക്കും വിസാകാലാവധി കഴിഞ്ഞവർക്കും ഖത്തർ ഐഡി ഇല്ലാത്തവർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തിയാണ് പുതിയ വേർഷൻ പ്ലെയ്സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാക്കിയത്. ആൻഡ്രോയിഡ് ഫോണുകളിൽ രണ്ടുദിവസം മുമ്പ് തന്നെ മാറ്റങ്ങളോടെയുള്ള ആപ് ലഭ്യമായി തുടങ്ങിയിരുന്നെങ്കിലും ഐ ഫോണുകളിൽ ഇന്നലെ രാത്രിയോടെയാണ് ഇത് ലഭിച്ചു തുടങ്ങിയത്.ക്യൂ.ഐ.ഡി രജിസ്‌ട്രേഷൻ,വിസാ രജിസ്‌ട്രേഷൻ എന്നിങ്ങനെ രണ്ടുരീതിയിൽ  ആപ് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. അതേസമയം,ഐ ഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ  ഐ ഫോൺ സിക്സിന് മുകളിലുള്ള മോഡലുകളിൽ മാത്രമേ ആപ് പ്രവർത്തിക്കുകയുള്ളൂ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക       


Latest Related News