Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
കൊറോണ മുന്നറിയിപ്പ് : ഖത്തറിന്റെ ഇഹ്തിറാസ് ആപ്പ് ആപ്പിൾ ഫോണിൽ ഡൗൺലോഡ് ചെയ്യാം

April 26, 2020

April 26, 2020

ദോഹ : കോവിഡ് തടയുന്നതിനായി ഖത്തർ വികസിപ്പിച്ച ഇഹ്തിറാസ് മൊബൈൽ ആപ് ആപ്പിൾ (ഐ.ഓ.എസ് ) ഫോണിൽ ലഭ്യമായി തുടങ്ങി. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.. ആന്‍ഡ്രോയിഡ് ഫോണുകളിലും ഉടന്‍ ആപ്പ് ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു.

താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ആപ്പ് സഹായിക്കും
1. ക്വാരന്റൈന്‍ ചെയ്തവര്‍ വീട്ടിലോ ഹോട്ടലിലോ കഴിയുന്നുവെന്ന് ഉറപ്പ് വരുത്തും
2. രോഗബാധയുണ്ടായി എന്ന് സംശയിക്കാവുന്ന ആളുകളിലേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കും
3. രോഗബാധയുള്ളയാളുമായി സമ്പര്‍ക്കത്തിലായാല്‍ മുന്നറിയിപ്പ് നല്‍കും. കളര്‍കോഡുകളിലായിരിക്കും അറിയിപ്പ്.

പച്ച : ലക്ഷണങ്ങളൊന്നുമില്ലാത്ത ആരോഗ്യവാനായ ആള്‍,
ചാരനിറം : സംശയിക്കുന്ന കേസുകള്‍, ലക്ഷണങ്ങള്‍ ഉള്ളയാള്‍, രോഗീസമ്പര്‍ക്കമുള്ളയാള്‍,
മഞ്ഞ : ക്വാരന്റൈനില്‍ ഉള്ളവര്‍,
ചുവപ്പ് : രോഗബാധയുള്ളയാള്‍.
 

പിന്നീട് കോവിഡ് പോസ്‍റ്റിവായ ആരെങ്കിലുമായി നേരത്തെ സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന് സ്വയം തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഇഹ്തിറാസ് ആപ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.     


Latest Related News