Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഈജിപ്ത് പ്രസിഡന്റ് ഫ്രാന്‍സിലെത്തി; സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം

December 07, 2020

December 07, 2020

പാരിസ്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍ സിസി ഫ്രാന്‍സിലെത്തി. യൂറോപ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് മൂന്ന് ആക്റ്റിവിസ്റ്റുകളെ ജയിലിലടച്ചതിന് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം. 

ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍-യെവ്‌സ് ലെ ഡ്രിയനൊപ്പം അദ്ദേഹം അത്താഴ വിരുന്നില്‍ പങ്കെടുത്തു. തുടര്‍ന്ന് ഈജിപ്തും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിനായി സിസിയും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും തമ്മില്‍ എലിസി കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. 

അമേരിക്കയുടെയും ഫ്രാന്‍സിന്റെയും മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനാണ് ഈജിപ്ഷ്യന്‍ ഇനിഷ്യേറ്റീവ് ഫോര്‍ പേഴ്‌സണല്‍ റൈറ്റ്‌സ് (ഇ.ഐ.പി.ആര്‍) എന്ന സംഘടനയുടെ പ്രവര്‍ത്തകരെ ഈജിപ്ത് അറസ്റ്റ് ചെയ്തത്. ഇത് മനുഷ്യാവകാശ പ്രശ്‌നമായി ഈജിപ്ത് പ്രസിഡന്റിനു മുന്നില്‍ ഉന്നയിക്കണമെന്ന് അവകാശ സംരക്ഷണ സംഘടനകള്‍ മക്രോണിനോട് ആവശ്യപ്പെട്ടു. 

അന്താരാഷ്ട്ര പ്രതിഷേധങ്ങളെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത മൂന്ന് പേരെയും വ്യാഴാഴ്ച വിട്ടയച്ചിരുന്നു. എന്നാല്‍ ഇ.ഐ.പി.ആറിന്റെ സ്വത്തുക്കള്‍ ഈജിപ്ഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മരവിപ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ് പാലിക്കണോ എന്ന കാര്യത്തില്‍ വാദം കേള്‍ക്കാനിരിക്കുകയാണ്. 

ഇ.ഐ.പി.ആര്‍ പ്രവര്‍ത്തകരെ ജയിലിലടച്ചതിന് ഫ്രാന്‍സ് ഈജിപ്തിനെ അപലപിച്ചിരുന്നു. എന്നാല്‍ ഈജിപ്ത് ഫ്രാന്‍സിന്റെ വിമര്‍ശനം തള്ളിക്കളയുകയായിരുന്നു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും അന്വേഷണത്തെ സ്വാധീനിക്കാനുമാണ് ഫ്രാന്‍സ് ശ്രമിക്കുന്നത് എന്നാണ് ഈജിപ്ത് പറഞ്ഞത്. 

ഇതിനിടെയാണ് ഈജിപ്ത് പ്രസിഡന്റ് ഫ്രാന്‍സിലെത്തിയത്. ഫ്രാന്‍സും ഈജിപ്തും തമ്മിലുള്ള പങ്കാളിത്തത്തെ അപലപിക്കുന്ന അവകാശ സംരക്ഷണ സംഘടനകള്‍ ചൊവ്വാഴ്ച ഫ്രഞ്ച് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം നടത്തും എന്നാണ് റിപ്പോര്‍ട്ട്.
 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News