Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറുമായുള്ള അനുരഞ്ജന നീക്കത്തിന് ഈജിപ്തിന്റെ പിന്തുണ 

December 08, 2020

December 08, 2020

കെയ്‌റോ : ഖത്തറും നാല് അയൽ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നതകൾ പരിഹരിച്ച് നിലവിലെ ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ ഈജിപ്ത് അഭിനന്ദിച്ചു.ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഭിന്നിപ്പ് പരിഹരിച്ച്  ഖത്തറുമായി നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് അഹമ്മദ് ഹാഫിസ് പറഞ്ഞു. 'പ്രതിസന്ധിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും കൈകാര്യം ചെയ്തുകൊണ്ടുള്ള ഒരു സമ്പൂർണ്ണ പരിഹാരം ഈ ശ്രമങ്ങളിലൂടെ ഉണ്ടാകുമെന്നും കരാർ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ കൃത്യവും ഗൗരവമേറിയതുമായ പ്രതിബദ്ധത ഉറപ്പ് വരുത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതായിയും അദ്ദേഹം പറഞ്ഞു.അറബ് രാജ്യങ്ങളുടെ ഐക്യത്തിന് സുരക്ഷയ്ക്കും സ്ഥിരതക്കുമാണ് കെയ്‌റോസെന്നും മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017 ജൂൺ ആദ്യവാരം ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളിൽ ഒന്നാണ് ഈജിപ്ത്. 2014 ൽ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി അധികാരത്തിൽ വന്നതിനുശേഷമാൻ ഖത്തറും ഈജിപ്തും തമ്മിലുള്ള ബന്ധം വഷളായത്. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് നാസര്‍ അസ്സബാഹ് കഴിഞ്ഞ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.കുവൈത്തിന്റെ അനുരഞ്ജന ശ്രമങ്ങളെ അഭിനന്ദിച്ചു യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഈജിപ്തും ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News