Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
2020 ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പുരസ്‌കാരം ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചു

April 16, 2021

April 16, 2021

ദോഹ: 2020 ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പുരസ്‌കാരം ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി സ്വീകരിച്ചു. ദാര്‍ അല്‍ ഷാര്‍ഖ് ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് ഡോ. ഖാലിദ് ബിന്‍ താനി ബിന്‍ അബ്ദുല്ല അല്‍താനിയാണ് പുരസ്‌കാരം സമ്മാനിച്ചത്. 

ആഗോളതലത്തില്‍ മാഹാമാരി ആഞ്ഞടിച്ചപ്പോഴും വിദ്യാഭ്യാസ പ്രക്രിയയുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ നടത്തിയ ശ്രദ്ധേയമായ ശ്രമങ്ങളെ അംഗീകരിച്ചാണ് വിദ്യാഭ്യാസ മന്ത്രിക്ക് പുരസ്‌കാരം നല്‍കിയത്. 

വിദ്യാഭ്യാസ പ്രക്രിയ തടസമോ കാലതാമസമോ ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന്റെയും മാധ്യമസ്ഥാപനങ്ങളുടെയും കടമയാണെന്ന് ചടങ്ങില്‍ ശൈഖ് ഡോ. ഖാലിദ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ദാര്‍ അല്‍ ഷാര്‍ഖ് ഗ്രൂപ്പ് സംഘടിപ്പിച്ച എട്ടാമത് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി കോണ്‍ഫറന്‍സിലാണ് ഡോ. അല്‍ ഹമ്മാദിക്ക് പുരസ്‌കാരം പ്രഖ്യാപിച്ചത്. 

2020 ല്‍ കൊവിഡ്-19 മഹാമാരിയെ നേരിടാനുള്ള ശ്രമങ്ങളെ അംഗീകരിച്ചുകൊണ്ട് 18 പ്രാദേശിക സ്ഥാപനങ്ങള്‍ക്കാണ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.  


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News