Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ പുതിയ തൊഴിൽ നിയമഭേദഗതിയെ യൂറോപ്യൻ യൂണിയൻ പ്രശംസിച്ചു 

January 20, 2020

January 20, 2020

ദോഹ : ഖത്തറിൽ വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഈയിടെ പ്രഖ്യാപിച്ച തൊഴിൽ ഭേദഗതി നിയമത്തെ യൂറോപ്യൻ യൂണിയൻ പ്രശംസിച്ചു. പുതിയ ഭേദഗതികളെ  ശക്തമായി പിന്തുണക്കുന്നതായി 28 അംഗരാജ്യങ്ങൾ ഉൾപെട്ട യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചർച്ചകളിൽ ദീർഘകാലം ഇക്കാര്യങ്ങൾ ഖത്തറുമായി ചർച്ചനടത്തിയിരുന്നുവെന്നും യൂറോപ്യൻ യൂണിയൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വിശദീകരിച്ചു.

രാജ്യത്തെ വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അവകാശ സംരക്ഷണത്തിനുമായി നിരവധി ഭേദഗതികളാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഖത്തർ പ്രാബല്യത്തിൽ വരുത്തിയത്. ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള എല്ലാ വിദേശികൾക്കും എക്സിറ്റ് പെർമിറ്റില്ലാതെ സ്ഥിരമായോ താത്കാലികമായോ രാജ്യം വിടാൻ അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസം തൊഴിൽ സാമൂഹ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം,ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്തു പോകണമെങ്കിൽ 72 മണിക്കൂർ മുമ്പ് സ്പോൺസറിൽ നിന്നും മുൻ‌കൂർ അനുമതി വാങ്ങിയിരിക്കണം.


Latest Related News