Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യുഎൻ രക്ഷാസമിതിയിൽ സംയുക്ത പ്രസ്താവന

September 23, 2019

September 23, 2019

ജനീവ: സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഉൽക്കണ്ഠ രേഖപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങൾ. ജനീവയിൽ നടന്ന യുഎൻ രക്ഷാസമിതി യോഗത്തിലാണ് സൗദിക്കെതിരെ നിരവധി രാജ്യങ്ങൾ കടുത്ത വിമർശനം ഉന്നയിച്ചത്. വിഷയത്തിൽ സൗദിയെ അപലപിച്ച് വിവിധ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

നിയമവിരുദ്ധ തടവുകൾ, ജയിലിലെ പീഡനങ്ങൾ, സ്ത്രീകൾ അടങ്ങുന്ന മനുഷ്യാവകാശ-മാധ്യമപ്രവർത്തകർക്കെതിരായ നടപടികൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് സമിതിയിൽ സൗദിക്കെതിരെ കടുത്ത വിമർശനം ഉയർന്നത്. സംയുക്ത പ്രസ്താവനയിൽ ബ്രിട്ടൻ, ജർമനി അടക്കമുള്ള സൗദി സഖ്യകക്ഷികൾ അടങ്ങുന്ന 15 യൂറോപ്യൻ യൂനിയൻ അംഗങ്ങളും ന്യൂസിലണ്ടും കാനഡയും പെറുവുമെല്ലാം ഒപ്പുവെച്ചിട്ടുണ്ട്.

ആറു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി രക്ഷാസമിതിയിൽ സൗദിക്കെതിരെ സംയുക്ത പ്രസ്താവന പുറത്തിറങ്ങുന്നത്. ജമാൽ ഖശോഗി വധത്തിലെ ദുരൂഹതകൾ നീക്കണമെന്നും രക്ഷാസമിതി സൗദിയോട് ആവശ്യപെട്ടിട്ടുണ്ട്.


Latest Related News