Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തർ ലോകകപ്പ്,ദുബായിലെയും ഷാർജയിലെയും റിയൽ എസ്റ്റേറ്റ് ഉടമകൾ ഹ്രസ്വകാല കരാറുകളിലേക്ക് മാറുന്നതായി റിപ്പോർട്ട്

August 17, 2022

August 17, 2022

ദുബായ് : ഖത്തർ ലോകകപ്പിന് മുന്നോടിയായി ദുബായിലെ വലിയൊരു വിഭാഗം റിയൽ എസ്റ്റേറ്റ് ഉടമകൾ വാർഷിക താമസ  കരാർ ഹ്രസ്വകാല കരാറുകളാക്കി മാറ്റുന്നതായി റിപ്പോർട്ട്.പുതുതായി കൈമാറിയ നിരവധി കെട്ടിടങ്ങളും ഫ്‌ളാറ്റുകളും ഇത്തരത്തിൽ കുറഞ്ഞകാലത്തേക്കുള്ള വാടക കരാറുകളിൽ ഉൾപെടുത്തിയതായി 'ഗൾഫ്‌ന്യൂസ്' റിപ്പോർട്ട് ചെയ്തു.

 

ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്ന ഒരു വിഭാഗം സന്ദർശകർ  മാച്ച് ഡേ സർവീസുകൾ ഉപയോഗപ്പെടുത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് ദുബായിലെയും ഷാർജയിലെയും റിയൽഎസ്റ്റേറ്റ് ഉടമകളുടെ നീക്കം.യു.എ.ഇയിലെ നിരവധി എയർലൈൻ കമ്പനികൾ ദോഹയിലേക്ക് പ്രതിദിന ഷട്ടിൽ സർവീസുകൾ പ്രഖ്യാപിച്ചത് ഇവർക്ക് അനുഗ്രഹമാകും.ലോകകപ്പ് കാണാനെത്തുന്ന സന്ദർശകർ ദുബായിലോ ഷാർജയിലോ താമസിച്ച് കളി കാണാൻ ദോഹയിലേക്ക് യാത്രചെയ്യാൻ ആഗ്രഹിക്കുന്നതായാണ് വിപണിയുടെ വിലയിരുത്തൽ.ഇതിന്റെ ഭാഗമായി ദുബായിലെ ഹോട്ടലുകളും വൻതോതിൽ ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഖത്തർ ലോകകപ്പ് മുന്നിൽ കണ്ട് ഷാർജ ഷോർട്ട് സ്റ്റേ/ഹോളിഡേ ഹോം ലീസ് സംബന്ധിച്ച നിയമങ്ങൾ പരിഷ്കരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഫിഫ ലോകകപ്പ് വേളയിൽ ഉണ്ടാകാനിടയുള്ള വർധിച്ച ഡിമാന്റ്  സാധ്യതകൾ യു,എ,ഇയിലെ റിയൽ എസ്റ്റേറ്റ് ഉടമകൾക്ക്  പൂർണ്ണമായും ഉപയോഗപ്പെടുത്താനാകുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന  ഏജന്റുമാർ പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News