Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തർ ലോകകപ്പിന് യു.എ.ഇയിൽ തിരക്കേറി,ദുബായ് മാരത്തോൺ മാറ്റിവെച്ചു

August 17, 2022

August 17, 2022

അൻവർ പാലേരി 

ദോഹ : നവംബറിൽ നടക്കാനിരിക്കുന്ന ഖത്തർ ഫിഫ ലോകകപ്പ് പ്രമാണിച്ച് ഹോട്ടൽ മുറികൾക്കും വിമാന ടിക്കറ്റുകൾക്കും ആവശ്യക്കാർ വർധിച്ചതിനെ തുടർന്ന് ഈ വർഷം ഡിസംബറിൽ നടക്കേണ്ടിയിരുന്ന ദുബായ് മാരത്തോൺ മാറ്റിവെച്ചു.ദുബായിലെ ഏറ്റവും മികച്ച കായിക മേളകളിലൊന്നാണ് 2023 ഫെബ്രുവരി 12 ഞായറാഴ്ചത്തേക്ക് മാറ്റിവെച്ചത്.ഫിഫ ലോകകപ്പ് വേളയിൽ ഹോട്ടൽ മുറികളുടെ പരിമിതമായ ലഭ്യത മനസിലാക്കിയാണ് തീരുമാനമെന്ന് 'ഖലീജ് ടൈംസ്' റിപ്പോർട്ട് ചെയ്തു.

കോവിഡ് -19 പാൻഡെമിക്കിന് ശേഷം ഇതാദ്യമായി സംഘടിപ്പിക്കുന്ന ദുബായ്മാ മാരത്തണിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 30,000-ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ ലോകകപ്പ് നടക്കുന്നതിനാൽ, ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർ ദുബായിൽ താമസിച്ചായിരിക്കും കളി കാണാനെത്തുക.ഇവർക്കായി ഗൾഫിലെ വിവിധ എയർലൈൻ കമ്പനികൾ മാച്ച് ഡേ ഷട്ടിൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News