Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ആരോഗ്യമേഖലയിലെ ഫോബ്‌സ് പട്ടികയിൽ ഡോ.ഹനാൻ അൽ കുവാരി ആദ്യ മൂന്നിൽ ഇടം നേടി, ഇന്ത്യക്കാരിൽ ഒന്നാമനായി ഷംസീർ വയലിൽ

April 09, 2022

April 09, 2022

ദോഹ : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യക്കാരില്‍ ഒന്നാമതായി വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ ഇടം നേടി. മേഖലയിലെ പ്രമുഖരായ 50 ആരോഗ്യ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് ഫോബ്സ് മിഡില്‍ ഈസ്റ്റ് പട്ടിക തയാറാക്കിയത്.ഇതിൽ ആദ്യ പത്ത് പേരില്‍ ഇടം നേടുന്ന ഏക ഇന്ത്യക്കാരനായാണ് ഡോ. ഷംഷീര്‍ ഇടം പിടിച്ചത്.

ബിസിനസിന്റെ വലുപ്പം, വരുമാനവും ആസ്തികളും, പ്രവര്‍ത്തനങ്ങളുടെ വൈവിധ്യം,  അനുഭവസമ്പത്ത്, സ്വാധീനം, നേട്ടങ്ങള്‍ എന്നിവ വിലയിരുത്തിയാണ് റാങ്കിംഗ്.

കോവിഡ് മഹാമാരിക്കാലത്ത് മിഡില്‍ ഈസ്റ്റിലെ ആരോഗ്യമേഖലയില്‍ നടത്തിയ നിര്‍ണ്ണായക ഇടപെടലുകളും പട്ടികയില്‍ ഡോ. ഷംഷീറിനെ മുന്‍നിരയില്‍ എത്തിച്ചു.

'അബുദാബി ആസ്ഥാനമായ ഗ്രൂപ്പിന് ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി 15 ബ്രാന്‍ഡുകളും 24 പ്രവര്‍ത്തന ആശുപത്രികളും 125-ലധികം ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്,' ഫോബ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. പ്രമുഖ വിദ്യാഭ്യാസ നിക്ഷേപ സ്ഥാപനമായ അമാനത് ഹോള്‍ഡിംഗ്സിന്റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് ഡോ ഷംഷീര്‍.

2007ല്‍ അബുദാബിയില്‍ സ്ഥാപിച്ച എല്‍എല്‍എച്ച് ഹോസ്പിറ്റലാണ് ഡോ. ഷംഷീര്‍ തുടക്കമിട്ട  ആദ്യ ആശുപത്രി. 2020ല്‍ അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി യുഎഇയിലെ ഏറ്റവും വലിയ അര്‍ബുദ ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മിഡില്‍ ഈസ്റ്റില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിലും ഡോ. ഷംഷീര്‍ നിര്‍ണായ പങ്കാണ് വഹിച്ചത്.  ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി, ഹോംകെയര്‍, ഒക്യുപേഷണല്‍ ഹെല്‍ത്ത്, റീട്ടെയില്‍ ഫാര്‍മസികള്‍ തുടങ്ങി വിവിധ ബ്രാന്‍ഡുകളിലേക്ക് വിപിഎസ് ഹെല്‍ത്ത്‌കെയർ പ്രവർത്തനം വിപുലീകരിച്ചു.

കോവിഡ് -19 നെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍തന്നെ ഗ്രൂപ്പ് ഉണ്ടായിരുന്നു.വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ആശുപത്രികള്‍ 2 ദശലക്ഷത്തിലധികം പിസിആര്‍ ടെസ്റ്റുകള്‍ നടത്തുകയും, അഞ്ചുലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിനുകള്‍ നല്‍കുകയും ചെയ്തു. ഇതോടൊപ്പം  യുഎഇയിലും ഒമാനിലുമായി പതിനായിരത്തിലധികം  കോവിഡ് രോഗികളെ ചികിത്സിച്ചു.

സൗദി അറേബ്യ ആസ്ഥാനമായ ഡോ. സുലൈമാന്‍ അല്‍ ഹബീബ് മെഡിക്കല്‍ സര്‍വീസസ് ഗ്രൂപ്പിന്റെ  സ്ഥാപകനും ചെയര്‍മാനുമായ സുലൈമാന്‍ അല്‍ ഹബീബാണ് ഫോബ്സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.  ഖത്തർ ആരോഗ്യമന്ത്രിയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷൻ  മാനേജിംഗ് ഡയറക്ടറുമായ ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും ജോര്‍ദാനിലെ ഹിക്മ ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സെയ്ദ് ദര്‍വാസയും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടി. ജി42 ഹെല്‍ത്ത്കെയര്‍ സിഇഒ ആശിഷ് കോശി, തുംബൈ മൊയ്തീന്‍ (തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ്),  ഡോ. സനൂബിയ ഷംസ് (സുലേഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് കോ-ചെയര്‍പേഴ്‌സണ്‍) എന്നീ ഇന്ത്യക്കാരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

50 ആരോഗ്യ നേതാക്കളുടെ പട്ടികയില്‍ 25 പേര്‍ യുഎഇയില്‍ നിന്നാണ്. സൗദി അറേബ്യ-13, ഈജിപ്ത്-6  ഖത്തര്‍-2, കുവൈറ്റ്, അള്‍ജീരിയ, ജോര്‍ദാന്‍, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്ന് ഓരോപേര്‍ വീതവുമാണ് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 20 പേര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കും 19 പേര്‍ ആശുപത്രികള്‍ക്കും നേതൃത്വം നല്‍കുന്നവരാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News