Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രവാസി ഭാരതി കര്‍മ ശ്രേഷ്ഠ പുരസ്കാര ജേതാവ് ഡോ. ഷീല ഫിലിപ്പോസിനെ ആദരിച്ചു

January 21, 2023

January 21, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:  വനിതാകലാസാഹിതിയുടെ ന്യൂഇയർ ആഘോഷവും വനിത സംഗമവും വക്ര ക്രീയേറ്റീവ് സെന്ററിൽ പ്രവാസി ഭാരതി കര്‍മ ശ്രേഷ്ഠ പുരസ്കാര ജേതാവ് ഡോ. ഷീല ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. വനിതാകലാസാഹിതി പ്രസിഡന്റ്  ഷാന ലാലു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  ട്രഷർ ദീപ്തി എബി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഡോ. ഷീല ഫിലിപ്പോസിനെ വനിതാകലാസാഹിതിയുടെ  സ്നേഹോപഹാരം നൽകി ആദരിച്ചു. സെക്രട്ടറി സിത്താര നന്ദി പറഞ്ഞു. വിവിധ കലാ മത്സരങ്ങൾ, വിഭവ സമർത്ഥമായ  നാടൻ വിരുന്ന്  തുടങ്ങിയവ പരിപാടിക്കു മാറ്റ് കൂട്ടി.

ആയിഷ, സൗമ്യ,ലീബോ, ലീബ, തസ്നീം, മുഹ്സിന, അനു തൗഫീക്, നിസാ സിദാർ, റസീനാ ഷക്കീർ, റിൻസി മനോജ് എന്നിവർ നേതൃത്വം നല്‍കി.വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് വനിതാകലാസാഹിതി ഭാരവാഹികൾ  ചേർന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News