Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഡോ.മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നല്‍കി

August 09, 2021

August 09, 2021

ദോഹ: ഡോ. മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നല്‍കി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തലാണ്  വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ അവാര്‍ഡ് ഖത്തറിലെ പ്രമുഖ ഇന്ത്യക്കാരനായ ഡോ. മോഹന്‍ തോമസിന് കൈമാറിയത്.ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു ആദരിക്കല്‍.ചടങ്ങില്‍ ഖത്തര്‍ മുന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പങ്കെടുത്തു. മുന്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി  മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി,  അമിരി ദിവാന്‍ ഉപദേഷ്ടാവ്, ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍താനി, പൊതുജനാരോഗ്യ ഡയറക്ടര്‍ ശൈ്ഖ് മുഹമ്മദ് ഹമദ്  അല്‍താനി; ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ നേതാക്കള്‍, പ്രമുഖ ഇന്ത്യന്‍ വ്യവസായികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ പങ്കെടുത്തു.പ്രമുഖ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റും കഴിഞ്ഞ 38 വര്‍ഷമായി ഖത്തറിലെ താമസക്കാരനുമാണ് ഡോ.മോഹന്‍ തോമസ്. വൈദ്യശാസ്ത്രരംഗത്തെ സംഭാവനകള്‍ക്കാണ്  അവാര്‍ഡ് ലഭിച്ചത്.

 


Latest Related News