Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ അമീറിന്റെ യുഎൻ പ്രസംഗത്തെ അഭിനന്ദിച്ച് ഇന്ത്യൻ അംബാസിഡർ ഡോ.ദീപക് മിത്തൽ

September 23, 2021

September 23, 2021

ദോഹ : യുണൈറ്റഡ് നേഷൻസിന്റെ 76 മത് സമ്മേളനത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് വിവിധ രാജ്യങ്ങളിലെ ഖത്തർ അംബാസിഡർമാർ രംഗത്തെത്തി. യുണൈറ്റഡ് നേഷൻസിൽ അൻപത് വർഷം പൂർത്തിയാക്കിയ ഖത്തറിനെ അനുമോദിച്ച ഇന്ത്യൻ അംബാസിഡർ, ഖത്തറുമായി മികച്ച സൗഹൃദം പുലർത്താൻ തന്റെ രാജ്യത്തിന് സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധി, അഫ്ഗാനിലെ സ്ഥിതിഗതികൾ, പശ്ചിമ ഏഷ്യയിലേയും വടക്കൻ ആഫ്രിക്കയിലേയും പ്രശ്നങ്ങൾ, മാനവരാശിക്ക് തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും ഉയർത്തുന്ന വെല്ലുവിളികൾ തുടങ്ങി അമീർ ചർച്ച ചെയ്ത ഓരോ വിഷയത്തിലും ഇന്ത്യയുടെ പിന്തുണയും അംബാസിഡർ രേഖപ്പെടുത്തി. പലമേഖലകളും ഖത്തറുമായി സഹകരിച്ച് പ്രവർത്തിച്ചുകൊണ്ട് യുണൈറ്റഡ് നേഷൻസിന്റെ ശക്തി വർധിപ്പിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന പ്രതീക്ഷയും ദീപക് മിത്തൽ പങ്കുവെച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച യു.എൻ ആസ്ഥാനത്ത് നടന്ന ലോകരാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ അഫ്ഗാൻ വിഷയത്തിലും കോവിഡ് വ്യാപനം ലോകത്തുണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചും തുടർന്ന് സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും അമീർ ഖത്തറിന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു.

ലോകം നേരിടുന്ന പല പ്രതിസന്ധികളെയും കൃത്യമായി അഭിസംബോധന ചെയ്ത പ്രസംഗത്തെ പ്രശംസിച്ചു കൊണ്ട് തുർക്കി, ഒമാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അംബാസിഡർമാരും രംഗത്തെത്തി.
വെൽകെയർ ഫാർമസിയുടെ ഖത്തറിലെ 75മത് ശാഖയുടെ ഉത്ഘാടനം അൽ ഗറാഫയിലെ എസ്ദാൻ മാളിൽ ഇന്ന് വൈകീട്ട് 4.30ന് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോ.ദീപക് മിത്തൽ നിർവഹിക്കുന്നു


Latest Related News