Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
അപകടങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നത് കുറ്റകൃത്യം, ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

February 10, 2022

February 10, 2022

ദോഹ : അപകടങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ മുൻ‌കൂർ അനുമതി ഇല്ലാതെ മൊബൈലിലോ ക്യാമറയിലോ പകർത്തുന്നത് കുറ്റമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവയുടെ ചിത്രമെടുത്താലും വീഡിയോ എടുത്താലും പിടിവീഴും. 2017 ലെ നാലാം നിയമപ്രകാരമാണ് ഇത്തരം കൃത്യങ്ങൾ കുറ്റകരമാവുന്നത്. ആക്സിഡന്റുകളുടെ മാത്രമല്ല, സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഏത് അവസരത്തിലും ഈ നിയമം ബാധകമാണെന്നും ആഭ്യന്തര മന്ത്രാലയം പ്രതിനിധി വ്യക്തമാക്കി.

നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷത്തോളം തടവോ പതിനായിരം റിയാൽ പിഴയോ ലഭിച്ചേക്കും. ഓൺലൈൻ ആയി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ഇമെയിൽ വഴിയോ ഫോൺ വഴിയോ മെത്രാഷ് 2 ആപ്പിലൂടെയോ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ  വകുപ്പ് സംഘടിപ്പിച്ച പ്രത്യേക വെബിനാറിലാണ് സൈബർ ബോധവൽക്കരണ ഉദ്യോഗസ്ഥനായ ഷെയ്ഖ് അഹമ്മദ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഓൺലൈനിലൂടെ ആരെങ്കിലും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടാൽ, ആ വ്യക്തിയുമായി സംസാരിക്കരുതെന്നും, അയാളെ ബ്ലോക്ക് ചെയ്യണമെന്നും ഷെയ്ഖ് അഹമ്മദ് നിർദ്ദേശിച്ചു.


Latest Related News