Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അപ്പോയിന്റ്‌മെന്റ് എടുക്കാതെ ക്യു.എന്‍.സി.സിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് പോകരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

March 31, 2021

March 31, 2021

ദോഹ: അപ്പോയിന്റ്‌മെന്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ (ക്യു.എന്‍.സി.സി) വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് പോകരുതെന്ന് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. വാക്‌സിനെടുക്കാനായി മന്ത്രാലയത്തിന്റെ ക്ഷണം ലഭിച്ചവര്‍ക്കും വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കും മാത്രമാണ് വാക്‌സിന്‍ നല്‍കുകയെന്നും മന്ത്രാലയം വീണ്ടും ഓര്‍മ്മിപ്പിച്ചു. 

ക്യു.എന്‍.സി.സിയിലേക്ക് ആളുകള്‍ കൂടുതലായി എത്തുന്നതിനാലാണ് മന്ത്രാലയം ഇക്കാര്യം പ്രസ്താവനയിലൂടെ പറഞ്ഞത്. അപ്പോയിന്റ്‌മെന്റ് മുന്‍കൂട്ടി എടുക്കാതെ വാക്‌സിനേഷനായി ഒരേസമയം നിരവധി പേര്‍ എത്തുന്നതിനാല്‍ സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായെ ന്നും മന്ത്രാലയം പറഞ്ഞു. 

'രാജ്യത്തെ വാക്‌സിനേഷന്‍ പ്രോഗ്രാം സുരക്ഷിതവും കാര്യക്ഷമവുമായി നടക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട അധികൃതരുമായി ഞങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.' -മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

അപ്പോയിന്റ്‌മെന്റ് ഇല്ലാതെ ക്യു.എന്‍.സി.സിയിലെ കേന്ദ്രത്തിലേക്ക് പ്രവേശനം ഇല്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ ആളുകളെ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് കടത്തി വിടൂ. വാക്ക്-ഇന്നുകള്‍ അനുവദിക്കില്ലെന്നും മന്ത്രാലയം പറഞ്ഞു. 

ക്യു.എന്‍.സി.സി വാക്‌സിന്‍ കേന്ദ്രത്തിന്റെ പുറത്ത് വലിയ ജനക്കൂട്ടും സാമൂഹ്യ അകലം പാലിക്കാതെ നില്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം പ്രസ്താവന ഇറക്കിയത്. 

വാക്‌സിനെടുക്കാനായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന ആളുകള്‍ വാക്‌സിനേഷന് യോഗ്യരാകുമ്പോള്‍ മന്ത്രാലയം അവരെ ബന്ധപ്പെടും. എസ്.എം.എസ് അല്ലെങ്കില്‍ ഫോണ്‍കോളുകള്‍ വഴിയാണ് ബന്ധപ്പെടുക. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News