Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിൽ ഗാർഹിക തൊഴിലാളികൾക്കുള്ള മേൽവിലാസ രജിസ്‌ട്രേഷൻ എളുപ്പമാക്കി 

May 18, 2020

May 18, 2020

ദോഹ: ഖത്തറിൽ ഗാർഹികതൊഴിലാളികൾക്കായുള്ള 'നാഷണൽ അഡ്രസ്സ്' രജിസ്‌ട്രേഷൻ നടപടികൾ എളുപ്പമാക്കി. ഇതനുസരിച്ച്  അപേക്ഷകൾ പൂരിപ്പിച്ച് ഒപ്പിട്ട് കഴിഞ്ഞാൽ തൊഴിലുടമകൾക്കും അപേക്ഷ സമർപ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള അപേക്ഷാ ഫോറമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

2020 ജനുവരി 27 ന് തുടങ്ങിയ മേൽവിലാസ രജിസ്‌ട്രേഷൻ പ്രക്രിയ ജൂലായ്‌ 26 വരെ തുടരും. ഇതുപ്രകാരം നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ 10000 ഖത്തർ റിയാൽ പിഴയായി അടക്കേണ്ടിവരും. നിശ്ചിത സമയത്തിനകം  രജിസ്റ്റർ ചെയ്തില്ലെങ്കിലും ഈ പിഴ ബാധകമാണ്. കോടതിയിൽ അപേക്ഷിച്ചാൽ പിഴ 5000 ആക്കി കുറക്കാൻ സാധിച്ചേക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇടപാടുകൾ കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ആരംഭിച്ച ഈ പദ്ധതിയിൽ ഇതുവരെ ഒരു മില്യണിലധികം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രാജ്യത്തെ 18 വയസ് പൂര്‍ത്തിയായ എല്ലാ സ്വദേശികളും പ്രവാസി താമസക്കാരും ജൂലൈ 26 ന് മുമ്പായി നിര്‍ബന്ധമായും തങ്ങളുടെ മേല്‍വിലാസം റജിസ്റ്റര്‍ ചെയ്യണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.വീടിന്റെ വിലാസം, മൊബൈല്‍-ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസം, തൊഴിലിടത്തിന്റെ വിലാസം എന്നിവയെല്ലാം കൃത്യമായി തന്നെ പൂരിപ്പിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക     


Latest Related News