Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഗാർഹിക പീഡനങ്ങൾ കൂടിയെന്ന് റിപ്പോർട്ട്

April 03, 2020

April 03, 2020

ന്യൂഡൽഹി :  ലോക്ക് ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍. മാര്‍ച്ച് 23 മുതല്‍ 31 വരെ ഓണ്‍ലൈനായി മാത്രം 257 പരാതികളാണ് ലഭിച്ചതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.

മാര്‍ച്ച് ആദ്യ വാരത്തില്‍ (2-8) ഇത് 116 ആയിരുന്നു. ഇ-മെയില്‍ വഴിയാണ് കൂടുതല്‍ പരാതികളും ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ പരാതി ലഭിച്ചത്. 90 പരാതികളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വന്നത്. ദല്‍ഹി 37, ബീഹാര്‍, മഹാരാഷ്ട്ര 18, മധ്യപ്രദേശ് 11 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാനാവുന്നില്ലെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.പീഡനമുണ്ടാവുമ്പോൾ സ്വന്തം വീട്ടിലേക്കോ മറ്റെവിടേക്കെങ്കിലുമോ മാറി നിൽക്കാനും കഴിയാത്ത അവസ്ഥയാണ്.

അതേസമയം കേരളത്തില്‍ നിന്ന് ഒരു പരാതിയാണ് ലഭിച്ചതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News