Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
2030 ഏഷ്യൻ ഗെയിംസ് ഖത്തറിൽ തന്നെ,വേദി പ്രഖ്യാപിച്ചു

December 16, 2020

December 16, 2020

ദോഹ : 2030 ഏഷ്യൻ ഗെയിംസിന് ഖത്തർ വേദിയാകും. ഒമാനിൽ ചേർന്ന 45 മത് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഓ.സി.എ) സമിതി യോഗത്തിൽ അംഗങ്ങൾ നറുക്കെടുപ്പിലാണ് ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനുള്ള വേദിയായി വീണ്ടും ഖത്തറിനെ തെരഞ്ഞെടുത്തത്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ചെയർമാൻ ശൈഖ് അഹമദ് ഫഹദ് അൽ അഹ്‌മദ്‌ ആണ് ആതിഥേയ രാജ്യത്തെ അന്തിമമായി പ്രഖ്യാപിച്ചത്.  ഖത്തർ ഒളിമ്പിക് കമ്മറ്റി ചെയർമാൻ ശൈഖ് ജോആൻ ബിൻ ഹമദ് അൽതാനി,ഖത്തർ അത്‌ലറ്റിക് താരം മുഅതസ് ബർഷിം,നദ അരക്ജി തുടങ്ങിയവരാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്.ഖത്തറും സൗദിയും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിന് ശേഷമാണ് ഒടുവിൽ ഖത്തറിന് നറുക്ക് വീണത്.

ഇതിന് മുമ്പ് 2006 ൽ ഖത്തറിലാണ് ഏഷ്യൻ ഗെയിംസ് നടന്നത്.19-മത് ഏഷ്യൻ ഗെയിംസ് 2022 സെപ്റ്റംബർ 10 മുതൽ 25 വരെ കിഴക്കൻ ചൈനയിലെ ഹാങ്‌ഷുവിലും 20-മത് ഏഷ്യൻ ഗെയിംസ് 2026 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിലെ ഐച്ചി-നാഗോയയിലും 2026 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നടക്കും.

2022 ഫിഫ ലോകകപ്പിന് ശേഷം നടക്കുന്ന ഖത്തറിലെ ഏറ്റവും വലിയ കായികമേളയാവും 2030 ലെ ഏഷ്യൻ ഗെയിംസ്.

2030 ഏഷ്യൻ ഗെയിംസിനുള്ള ആതിഥേയത്വത്തിനായി ഖത്തറും സൗദിയുമാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ :

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7


Latest Related News