Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരം ദോഹ

January 25, 2021

January 25, 2021

ദോഹ: ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരമെന്ന നേട്ടം നിലനിര്‍ത്തി ഖത്തറിന്റെ തലസ്ഥാനമായ ദോഹ. ആഗോള തലത്തില്‍ 431 നഗരങ്ങളെ ഉള്‍പ്പെടുത്തി നംബിയോ തയ്യാറാക്കിയ ക്രൈം ഇന്‍ഡക്‌സ് പ്രകാരമാണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരമെന്ന നേട്ടം ദോഹ കൈവരിച്ചത്. കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്കാണ് ദോഹയെ ഈ നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചത്. 

2021 ലെ നംബിയോയുടെ കണക്ക് അനുസരിച്ച് ദോഹയുടെ സുരക്ഷാ ഇന്‍ഡക്‌സ് 87.96 ശതമാനമാണ്. അതേസമയം ദോഹയുടെ ക്രൈം ഇന്‍ഡക്‌സ് കേവലം 12.04 ശതമാനമാണ്. യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയാണ് ഇന്‍ഡക്‌സ് പ്രകാരം ലോകത്തെ ഏറ്റവും സുരക്ഷിതമായ ഒന്നാമത്തെ നഗരം. 

ലോകമെമ്പാടുമുള്ള ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചാണ് നംബിയോ ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്. നഗരങ്ങളെയും രാജ്യങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഭവന സൂചകങ്ങള്‍, ആരോഗ്യ പരിരക്ഷ, ഗതാഗതം, കുറ്റകൃത്യങ്ങള്‍, മലിനീകരണം തുടങ്ങിയ വിവിധ കാര്യങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ നംബിയോയുടെ ഡാറ്റാബേസില്‍ ലഭ്യമാണ്. 

പൂജ്യം മുതല്‍ നൂറ് വരെ പോയിന്റുള്ള ക്രൈം ഇന്‍ഡക്‌സില്‍ 12.04 പോയിന്റാണ് ദോഹ നേടിയത്. പട്ടികയിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇത്. അതുപോലെ സുരക്ഷാ സൂചികയില്‍ 87.96 പോയിന്റോടെ 430-ാം സ്ഥാനത്താണ് ഖത്തര്‍. . 

അബുദാബിയെയും ദോഹയെയും കൂടാതെ തായ്‌പേയ് (തായ്‌വാന്‍), ക്യൂബെക് സിറ്റി (കാനഡ), സൂറിച്ച് (സ്വിറ്റ്‌സര്‍ലാന്റ്), ഷാര്‍ജ, (യു.എ.ഇ), ദുബായ് (യു.എ.ഇ), എസ്‌കിസെഹിര്‍ (തുര്‍ക്കി), മ്യൂണിച്ച് (ജര്‍മ്മനി), ട്രൈസ്റ്റെ (ഇറ്റലി) എന്നിവയാണ് നംബിയോ ഇന്‍ഡക്‌സ് പ്രകാരം ലോകത്തെ ഏറ്റവും സുരക്ഷിതമായ ആദ്യ പത്ത് നഗരങ്ങള്‍. 

ഇന്ത്യയില്‍ നിന്നുള്ള നഗരങ്ങളില്‍ മംഗലാപുരത്തിന് നംബിയോ ഇന്‍ഡക്‌സില്‍ 45-ാം സ്ഥാനമാണ്. അഹമ്മദാബാദ് (95), ബറോഡ (110), നവി മുംബൈ (128), ജയ്പൂര്‍ (133), സൂറത്ത് (135), കോയമ്പത്തൂര്‍ (170), വിശാഖപട്ടണം (175), നാഗ്പൂര്‍ (177), തിരുവനന്തപുരം (184), ചെന്നൈ (189), പൂനെ (198), കൊച്ചി (200) എന്നിങ്ങനെയാണ് ഇന്ത്യയിലെ മറ്റ് നഗരങ്ങളുടെ സ്ഥാനം.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News