Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
അറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യം ഖത്തർ,ലോകത്ത് നാലാം സ്ഥാനം

August 04, 2022

August 04, 2022

ദോഹ:ഗ്ലോബൽ ഫൈനാൻസ് വെബ്സൈറ്റ് തയ്യാറാക്കിയ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ അറബ് ലോകത്തെ ഏറ്റവും സമ്പന്നരാജ്യം ഖത്തർ. ലോകത്ത്‌ നാലാം സ്ഥാനമാണ് ഖത്തറിനുള്ളത്.ഖത്തർ കഴിഞ്ഞാൽ അറബ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനം യൂ.എ.ഇ ക്കാണ് (ലോകത്ത്‌ ഏഴാം സ്ഥാനം). ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈത്, ഒമാൻ എന്നിവയാണ് മറ്റു സമ്പന്ന രാജ്യങ്ങൾ.

2023, 2024 വർഷങ്ങളിൽ ഗൾഫ് മേഖലയിൽ ഏറ്റവും സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യം ഖത്തറായിരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.. ലോക കപ്പ് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കൂടുതൽ ഉണർവേകുമെന്നും ടൂറിസം മേഖലയിൽ അഭൂതപൂർവമായ വളർച്ചയുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.

ലോകത്ത്‌ ഒന്നാം സ്ഥാനം ലക്‌സംബർഗിനും രണ്ടാം സ്ഥാനം സിങ്കപ്പൂരിനും മൂന്നാം സ്ഥാനം അയർലണ്ടിനുമാണ്.127 ആം സ്ഥാനത്താണ് ഇന്ത്യ.

"ഖത്തറിന്റെ എണ്ണ, ഗ്യാസ് ശേഖരം വളരെ വലുതാണ്. ജനസംഖ്യ വളരെ കുറവും. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്വറി മാളുകളും പണികഴിപ്പിച്ച ഈ അത്ഭുതരാജ്യം കഴിഞ്ഞ 20 വർഷമായി ലോകത്തെ സമ്പന്നരാജ്യങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു," ഗ്ലോബൽ ഫൈനാൻസ് റിപ്പോർട്ടിൽ പറയുന്നു.
വാർത്തകളും പരസ്യങ്ങളും അറിയിക്കാനും മറ്റു സംശയങ്ങൾക്കും നേരിൽ വിളിക്കാം-+974 33450 597


Latest Related News