Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ദോഹ മെട്രോ ഉടൻ ഓടിത്തുടങ്ങും,തയാറെടുപ്പുകൾ തുടങ്ങി 

August 22, 2020

August 22, 2020

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളുടെ നാലാം ഘട്ട ഇളവുകൾ നിലവിൽ വരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ദോഹ മെട്രോ സർവീസുകൾ പുനരാരംഭിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചുകൊണ്ടായിരിക്കും സർവീസുകൾ പുനരാരംഭിക്കുക.സെപ്തംബർ ഒന്നിന് നാലാം ഘട്ട ഇളവുകൾ നിലവിൽ വരുന്നതോടെ ദോഹ മെട്രോ വീണ്ടും യാത്രക്കാരുമായി ഓടിത്തുടങ്ങുമെന്നാണ് വിവരം.

യാത്രക്കാരുടെ ശരീര താപനില പരിശോധിക്കാനുള്ള തെർമൽ സ്കാനറുകൾ മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്.ശാരീരിക അകലം പാലിക്കുന്നത് ഉൾപെടെയുള്ള നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും സർവീസുകൾ നടത്തുക.കഴിഞ്ഞ വർഷം മെയ് എട്ടിന് പ്രവർത്തനം തുടങ്ങിയ ദോഹ മെട്രോയിൽ റെഡ്,ഗ്രീൻ,ഗോൾഡ്‌ ലൈനുകളിലായി 36 സ്റ്റേഷനുകളാണ് ഉള്ളത്.2022 ലോകകപ്പ് ആകുമ്പോഴേക്കും മെട്രോ ട്രെയിനുകളുടെ എണ്ണം 75 ൽ നിന്ന് 110 ആയി വർധിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിൽ ദോഹ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചത്. നിലവിൽ മെട്രോ യാത്രാ സര്‍വീസ് നടത്തുന്നില്ലെങ്കിലും യന്ത്രോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ യാത്രക്കാരെ ഒഴിവാക്കി ട്രെയിനുകൾ ഓടുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.  

 


Latest Related News