Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ദോഹ മെട്രോ സെപ്തംബർ ഒന്നിന് കൂടുതൽ സ്മാർട്ടാവും,ഇനി സൗജന്യ വൈഫൈ ഇന്റർനെറ്റും

August 30, 2020

August 30, 2020

ദോഹ: ദോഹ മെട്രോയിൽ ഇനി സൗജന്യ വൈഫൈ സംവിധാനവും. സെപ്തംബര്‍ 1ന് ദോഹ മെട്രോ സര്‍വീസ് പുനരാരംഭിക്കുമ്പോൾ സൗജന്യ ഇന്‍റര്‍നെറ്റ് വൈഫൈ സേവനവും ലഭ്യമാകുമെന്നാണ് അധികൃതർ അറിയിച്ചത്. ആദ്യത്തെ 30 മിനുട്ട് നേരത്തേക്കായിരിക്കും സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. 30 മിനുട്ടിന് ശേഷമുള്ള അധിക ഉപയോഗത്തിന് പ്രത്യേക നിരക്ക് ഈടാക്കും. എന്നാല്‍ അധിക ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ദോഹ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലുമാണ് യാത്രക്കാര്‍ക്ക് സെപ്തംബര്‍ 1 മുതല്‍ സൗജന്യ വൈഫൈ സേവനം നല്‍കുകയെന്ന് ദോഹ മെട്രോ ട്വീറ്റ് ചെയ്തു.

കോവിഡ്-19 നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാം ഘട്ടത്തോടനുബന്ധിച്ച്‌ സെപ്തംബര്‍ 1നാണ് ദോഹ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. അതേസമയം, ആകെയുള്ളതിന്റെ 30 ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കോവിഡ്-19 വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച്‌ മാസത്തിലാണ് ദോഹ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക. 


Latest Related News