Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ മെട്രോ റെഡ് ലൈനിൽ അറ്റകുറ്റപ്പണി, ഏപ്രിൽ മാസത്തിലെ മൂന്ന് ദിവസങ്ങളിൽ സമാന്തരസർവീസ് ഒരുക്കും

March 29, 2022

March 29, 2022

ദോഹ : മെട്രോയുടെ റെഡ് ലൈനിൽ സിസ്റ്റം അപ്ഗ്രേഡ് അടക്കമുള്ള അറ്റകുറ്റപണികൾ നടത്തേണ്ടതിനാൽ, മൂന്ന് ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 2, 8, 15 എന്നീ ദിവസങ്ങളിലാണ് റെഡ് ലൈനിന്റെ സേവനം തടസ്സപ്പെടുക. ഈ ദിവസങ്ങളിൽ ബദൽ സംവിധാനമായി സമാന്തര ബസ് സർവീസ് സജ്ജമാക്കും. 

റാസ്‌ ബു ഫൊണ്ടാസിന്റെയും ലുസൈലിന്റെയും ഇടയിൽ ഓരോ അഞ്ച് മിനിറ്റിലും ബസുകൾ ഓടും. ഇവയ്ക്ക് കതാറ, അൽ വക്ര എന്നിവിടങ്ങളിൽ സ്റ്റോപ്പ്‌ ഉണ്ടാവില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും റാസ്‌ ബു അബൗദിലേക്കും ഓരോ 15 മിനിട്ടിലും ബസുകൾ സർവീസ് നടത്തും.


Latest Related News