Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
സർവത്ര ആശയക്കുഴപ്പം,ദോഹയിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം പുറപ്പെട്ടു 

May 29, 2020

May 29, 2020

ദോഹ : വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തിലെ ആദ്യവിമാനം ഇന്ന് ദോഹയിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ടു.185  യാത്രക്കാരാണ് വിമാനത്തിലുള്ളത്.നേരത്തെ അറിയിച്ചതിലും ഒരു മണിക്കൂറിലേറെ വൈകി 2.15 നാണ് വിമാനം യാത്ര തിരിച്ചത്.മേയ് 30, ജൂണ്‍ 2 തീയതികളില്‍ കൊച്ചിയിലേക്കും ജൂണ്‍ 3 ന് തിരുവനന്തപുരത്തേക്കും 4 ന് കണ്ണൂരിലേക്കുമാണ് അടുത്ത സര്‍വീസുകളുള്ളത്. 

അതേസമയം,എംബസിയിൽ രജിസ്റ്റർ ചെയ്തത് പ്രകാരം അബുഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ പോയി പണമടച്ച് ടിക്കറ്റിനായി കാത്തിരുന്ന പലർക്കും ഇന്നലെ രാത്രി വളരെ വൈകിയിട്ടും ടിക്കറ്റുകൾ ലഭിച്ചില്ല.പിന്നീട് ന്യൂസ്‌റൂമിന്റെ ഇടപെടലിനെ തുടർന്ന് ഐസിസി അധികൃതർ ഇടപെട്ടാണ് ഇന്ത്യൻ എയർലൈൻസിൽ നിന്നും ടിക്കറ്റുകൾ ലഭ്യമാക്കിയത്.എന്നാൽ ടിക്കറ്റ് ലഭിച്ച പലർക്കും താങ്കൾ വെയിറ്റിങ് ലിസ്റ്റിലാണെന്നും നാളത്തെ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയില്ലെന്നുമുള്ള എസ്.എം.എസുകൾ ലഭിച്ചത് യാത്രയ്ക്കായി കാത്തിരുന്ന നിരവധി പേർക്ക് ആശയക്കുഴപ്പമുണ്ടാക്കി. അതേസമയം,രണ്ടും കൽപിച്ച് ഇന്നുച്ചയോടെ വിമാനത്താവളത്തിലേക്ക് പോയ ഇവർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടാതെ നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞതും സംശയങ്ങൾക്ക് ഇടയാക്കുന്നു.പണം വാങ്ങി ടിക്കറ്റ് നൽകിയ ശേഷം തങ്ങളുടെ യാത്ര മുടക്കാൻ എയർ ഇന്ത്യ അധികൃതർ തന്നെ ശ്രമിക്കുന്നത് ഉയർന്ന നിരക്ക് വാങ്ങി ടിക്കറ്റുകൾ മറിച്ചു വിൽക്കാനുള്ള ശ്രമമാണെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്.

എയർ ഇന്ത്യയുടെ ഇത്തരം വീഴ്ചകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത്  ടിക്കറ്റ് വിതരണത്തിന് ഐസിസിയിൽ സ്ഥലം അനുവദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഐസിസിയുടെ വിശദീകരണം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News