Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മുംബൈ റ്റു ദോഹ : മുംബൈ വിമാനത്താവളത്തിൽ നിന്ന് ഏറ്റവുമധികം യാത്രക്കാർ എത്തിയത് ദോഹയിലേക്കെന്ന് റിപ്പോർട്ട്

September 08, 2021

September 08, 2021

ദോഹ : ഇന്ത്യയിലെ സുപ്രധാനവിമാനത്താവളങ്ങളിൽ ഒന്നായ മുംബൈയിൽ നിന്നും ഏറ്റവുമധികം ആളുകൾ സഞ്ചരിച്ചത് ദോഹയിലേക്കെന്ന് കണക്കുകൾ. മുംബൈ വിമാനത്താവളം പുറത്തുവിട്ട ആഗസ്ത് മാസത്തിലെ കണക്കുകൾ പ്രകാരം 41,410 യാത്രികരാണ് മുംബൈയിൽ നിന്നും ദോഹ ലക്ഷ്യമാക്കി പറന്നത്. ലിസ്റ്റിൽ 37,126 യാത്രക്കാരുമായി ദുബായ് വിമാനത്താവളം രണ്ടാമത് എത്തിയപ്പോൾ, 18,190 പേർ യാത്ര ചെയ്ത മാലിക്കാണ് മൂന്നാം സ്ഥാനം.

ഖത്തർ എയർവേയ്‌സ്, ഇൻഡിഗോ, ഗോ ഫസ്റ്റ്, എയർ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് മുംബൈയിൽ നിന്നും ദോഹയിലേക്ക് നേരിട്ടു സർവീസ് നടത്തുന്നത്. ആഫ്രിക്കയിലേക്കും, അമേരിക്കയിലേക്കും, യൂറോപ്പിലേക്കും പോവാനുള്ള യാത്രക്കാർ, കണക്ഷൻ വിമാനത്തിന് വേണ്ടി പലപ്പോഴും തിരഞ്ഞെടുക്കുന്നത് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ആണെന്നതും യാത്രികരുടെ വർദ്ധനവിന് കാരണമായി. കോവിഡ് പ്രതിസന്ധിയിൽ നേരിയ കുറവുള്ളതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന ഉണ്ടായതായും മുംബൈ വിമാനത്താവള അധികൃതർ വ്യക്തമാക്കി. 2020 ആഗസ്റ്റിൽ മുംബൈ വിമാനത്താവളത്തിലൂടെ 4 ലക്ഷം പേർ യാത്ര ചെയ്തപ്പോൾ, ഈ വർഷം 15 ലക്ഷം പേരാണ് ആഗസ്ത് മാസത്തിൽ ദോഹയിലേക്ക് യാത്ര ചെയ്തത്.


Latest Related News