Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയിൽ ഇന്ന് വെളുപ്പിന് അനുഭവപ്പെട്ട കരിഞ്ഞ മണം, ചവറു കൂനയ്ക്ക് തീപിടിച്ചതാണെന്ന് ആഭ്യന്തര മന്ത്രാലയം

August 09, 2020

August 09, 2020

ദോഹ : ഖത്തറിലെ അല്‍ അഫ്ജ ഏരിയയില്‍ ചവറു കൂനയ്ക്ക് തീപ്പിടിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. . ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു തീപ്പിടിത്തം. ആളപായമില്ലെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍വ്യക്തമാക്കി.
അതേസമയം,ദോഹ നഗരത്തിൽ ഇന്ന് വെളുപ്പിന് മുതൽ അനുഭവപ്പെട്ട രൂക്ഷമായ കരിഞ്ഞ മണവും പുകയും പരിസര വാസികളിൽ ആശങ്കയുണ്ടാക്കിയിരുന്നു. മതാര്‍ ഖദീം, ഓള്‍ഡ് സലത്ത എന്നിവിടങ്ങളിലെല്ലാം ശക്തമായ ഗന്ധം അനുഭവപ്പെട്ടു. സ്വന്തം കെട്ടിടത്തിനോ സമീപ കെട്ടിടത്തിനോ തീ പിടിച്ചെന്ന് കരുതി പല ദോഹ നിവാസികളും പരിഭ്രാന്തിയിലാകുകയും പുറത്തിറങ്ങുകയും ചെയ്തിരുന്നു.
കരിഞ്ഞ ഗന്ധത്തിന്റെയും പുകയുടെയും ഉറവിടം തേടി സാമൂഹിക മാധ്യമങ്ങളും സജീവമായിരുന്നു. ദോഹയില്‍ താമസിക്കുന്ന ഒരാള്‍ വാഹനത്തില്‍ ചുറ്റിയടിച്ച് ഫേസ്ബുക്ക് ലൈവ് ചെയ്തത് നിമിഷങ്ങള്‍ക്കകം വൈറലായി.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News