Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫിഫ അറബ് കപ്പ്, ദോഹ കോർണിഷ് ഇന്ന് മുതൽ അടച്ചിടും

November 26, 2021

November 26, 2021

ദോഹ : ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ചുള്ള പരിപാടികൾക്ക് വേദിയാവുന്നതിനാൽ ദോഹ കോർണിഷ് ഇന്ന് മുതൽ (നവംബർ 26) ഡിസംബർ 4 വരെ അടച്ചിടും. അടുത്ത വർഷം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി കോർണിഷിനെ നവീകരിക്കാനും ഈ അടച്ചിടൽ കൊണ്ട് സാധിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. 

കാൽനട യാത്രക്കാർക്ക് അറബ് കപ്പ് അനുബന്ധ പരിപാടികൾ ആസ്വദിക്കാനായി പതിനൊന്നോളം ക്രോസിങ്ങുകൾ തയ്യാറാക്കിയിട്ടുണ്ട്. കടലിനോട് ചേർന്നുള്ള നടപ്പാത പൂർണമായും കാൽനടയാത്രക്കാർക്കായി വിട്ടുകൊടുക്കുമെന്നും അധികൃതർ അറിയിച്ചു. ടൂർണമെന്റിനോട് അനുബന്ധിച്ച് കോർണിഷിൽ ഒരുക്കുന്ന ഭഷ്യമേള വൈകീട്ട് 3 മണി മുതൽ ആരംഭിക്കും. ഓരോ ദിവസവും രാത്രി എട്ടുമണിക്ക്, 5 മിനിറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രയോഗവും കോർണിഷിന്റെ മാറ്റ് കൂട്ടും.


Latest Related News