Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യുക്രൈനിൽ കുടുങ്ങിയ ദോഹയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ അതിർത്തിയിലേക്ക് തിരിച്ചു

March 03, 2022

March 03, 2022

കീവ് : റഷ്യൻ അധിനിവേശവും ആക്രമണവും രൂക്ഷമായ യുക്രൈനിൽ നിന്നും ഒരു ഇന്ത്യൻ വിദ്യാർത്ഥി സംഘം കൂടി മോചിതരാവുന്നു. ദോഹയിൽ നിന്നുള്ള 20 വിദ്യാർത്ഥികൾ അടക്കം ആകെ 130 പേരുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം പോളണ്ട് - യുക്രൈൻ അതിർത്തിയിലുള്ള ലിവിവ് നഗരത്തിലേക്ക് പുറപ്പെട്ടു. മൊബൈൽ ഫോണിലൂടെ വിദ്യാർത്ഥികൾ തന്നെയാണ് രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ രക്ഷിതാക്കളുമായി പങ്കുവെച്ചത്.

ഇത്രനാൾ കഴിച്ചുകൂടിയ ബങ്കറിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞെങ്കിലും, ഇന്ത്യൻ സംഘത്തിന് അതിർത്തിയിലേക്കുള്ള യാത്ര എളുപ്പമല്ല. ഖാർകിവ് യൂണിവേഴ്സിറ്റി ബങ്കറിൽ നിന്നും പുറത്തുകടന്ന ശേഷം ഷെല്ലാക്രമണം ഉണ്ടായതായി വിദ്യാർത്ഥികളിൽ ഒരാളുടെ രക്ഷിതാവ് അറിയിച്ചു. കുട്ടികൾ താമസിച്ചിരുന്ന ഹോട്ടൽ ബങ്കർ റഷ്യയുടെ ആക്രമണത്തിൽ തകർന്നെന്നും ഇവർ കൂട്ടിച്ചേർത്തു. ഖാർക്കിവിൽ റഷ്യൻ ആക്രമണം രൂക്ഷമായതിനാൽ എത്രയും പെട്ടെന്ന് നഗരം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചതോടെയാണ് ഇന്ത്യൻ സംഘം യാത്ര പുറപ്പെട്ടത്. ആറ് ദിവസങ്ങളാണ് ഇവർ മതിയായ ഭക്ഷണമോ സൗകര്യങ്ങളോ ഇല്ലാതെ ഖാർകീവിലെ ഒരു ബങ്കറിൽ കഴിച്ചുകൂട്ടിയത്. മെയ്ക്ക് വേ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ് വിദ്യാർത്ഥികളുടെ യാത്രക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ഖാർക്കിവിൽ നിന്നും ആയിരം കിലോമീറ്ററോളം അകലെയുള്ള ലിവിവ് നഗരത്തിലെത്താൻ വിദ്യാർത്ഥികൾ ഏതാണ്ട് 13 മണിക്കൂറോളം യാത്ര ചെയ്യേണ്ടി വരും. ലിവിവിൽ എത്തിയ ശേഷം പോളണ്ട് വഴിയോ ലിത്വാനിയ വഴിയോ ഇവരെ ഇന്ത്യയിലെത്തിക്കാൻ ഇന്ത്യൻ എംബസിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.


Latest Related News